ന്യൂഡൽഹി : രാജ്യ തലസ്ഥാനത്തെ സ്ഥാനാർഥികളുടെ പട്ടിക പുറത്ത് വിട്ട് കോൺഗ്രസ്. മാസങ്ങൾ നീണ്ട തിരക്കിട്ട കൂടിയാലോനകൾക്ക് ഒടുവിൽ ആം ആദ്മിയുമായുള്ള സഖ്യത്തിനുള്ള എല്ലാ സാധ്യതകളും അവസാനിപ്പിച്ചു കൊണ്ടാണ് കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തു വിട്ടിരിക്കുന്നത്.
മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ ഒഴിവാക്കപ്പെട്ട പട്ടികയിൽ ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത് ഇടം പിടിച്ചിട്ടുണ്ട്. നോർത്ത് ഈസ്റ്റ് മണ്ഡലത്തിൽ നിന്നാകും ഇവർ ജനവിധി തേടുക. അജയ് മാക്കൻ (ന്യൂഡൽഹി), ജെ.പി.അഗര്‍വാൾ ( ചാന്ദ്നി ചൗക്), അരവിന്ദർ സിംഗ് ലവ്ലി (ഈസ്റ്റ് ഡൽഹി), രാജേഷ് ലിലോത്തിയ (നോർത്ത് വെസ്റ്റ് ഡൽഹി), മഹ്ബൽ മിശ്ര (വെസ്റ്റ് ഡൽഹി) എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ.
Also Read-
ഡൽഹിയിൽ എഎപിയുമായി സഖ്യമില്ല; രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഷീല ദീക്ഷിത്
ആപ്പുമായുള്ള സഖ്യ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്ത് വിട്ടത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ആപ്പുമായി ഡൽഹിയില്‍ സഖ്യത്തിന് കോൺഗ്രസിന് താത്പ്പര്യമുണ്ടായിരുന്നു. എന്നാൽ ഡൽഹിക്ക് പുറമെ ഹരിയാനയിലും സഖ്യം വേണമെന്ന ആം ആദ്മിയുടെ ആവശ്യമാണ് ചർച്ചകൾ പരാജയപ്പെടുത്തിയത്. സഖ്യസാധ്യത പരാജയപ്പെട്ടതിന് പിന്നാലെ തന്നെ കോൺഗ്രസിനെതിരെ വിമർശനവുമായി ആം ആദ്മി രംഗത്തെത്തിയിരുന്നു. ഡൽഹിയിലും ഹരിയാനയിലും ഛണ്ഡീഗഡിലും സഖ്യമെന്ന പേരിൽ കോൺഗ്രസ് തങ്ങളുടെ സമയം നഷ്ടമാക്കിയെന്നാണ് ഇവരുടെ വിമർശനം. ചർച്ചകളുടെ പേരിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നത് പോലും നീട്ടി വച്ചതായും ഇവർ പറയുന്നു.
Also Read-
Sri Lanka Terror Attack:ഇന്ത്യ മുന്നറിയിപ്പ് നൽകി; ജാഗ്രത പുലർത്തിയില്ല: ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ കുറ്റസമ്മതം
ആപ്പിന്റെ സ്ഥാനാർഥികൾ എത്രയും വേഗം തന്നെ നാമനിർദേശ പത്രികകൾ സമർപ്പിക്കുമെന്നും അതിനൊപ്പം തന്നെ കോണ്‍ഗ്രസിന്റെ പൊള്ളത്തരം തുറന്നു കാണിക്കാൻ ക്യാംപെയ്ൻ ആരംഭിക്കുമെന്നുമാണ് ആപ്പിന്റെ മുതിര്‍ന്ന നേതാവ് ഗോപാൽ റായ് അറിയിച്ചത്. സഖ്യത്തിന് ആപ്പ് വിസമ്മതിച്ചുവെന്ന തരത്തിലാണ് ഇപ്പോൾ കോൺഗ്രസ് പറയുന്നത്. എന്നാൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് മുന്നോട്ട് വച്ച എല്ല ഫോര്‍മുലകളും ആപ്പ് അംഗീകരിച്ചിരുന്നു. എന്നിട്ടും അവർ പിൻവാങ്ങുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.