നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഷീലാ ദീക്ഷിത് മത്സരിക്കും; കപിൽ സിബൽ പട്ടികയിൽ ഇല്ല; ഡൽഹിയിൽ ആറിടങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

  ഷീലാ ദീക്ഷിത് മത്സരിക്കും; കപിൽ സിബൽ പട്ടികയിൽ ഇല്ല; ഡൽഹിയിൽ ആറിടങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

  തെക്കൻ ഡൽഹി സീറ്റിലെ സ്ഥാനാർഥിയുടെ കാര്യത്തിൽ തീരുമാനമായില്ല

  ഷീലാ ദീക്ഷിത്

  ഷീലാ ദീക്ഷിത്

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: തെക്കൻ ഡൽഹി ഒഴിച്ചുള്ള ഡൽഹിയിലെ ആറ് ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു. മുൻ ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് പട്ടികയിൽ ഇടംനേടി. എന്നാൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന കപിൽ സിബൽ സ്ഥാനാർഥി പട്ടികയിലില്ല. സ്ഥിരമായി മത്സരിച്ചുവന്നിരുന്ന ചാന്ദ്നി ചൗക്കിൽ നിന്ന് മത്സരിക്കാൻ കപിൽ സിബൽ വിമുഖ കാട്ടിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. മെയ് 12നാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പ്.

   തെക്കൻ ഡൽഹി സീറ്റിലെ സ്ഥാനാർഥിയുടെ കാര്യത്തിൽ തീരുമാനമായില്ല.‍‌‌ ഇവിടെ സിഖ് വിരുദ്ധ കലാപത്തിൽ കുറ്റാരോപിതനായ സജ്ജൻ കുമാറിന്റെ സഹോദരൻ രമേഷ് കുമാറിനെ നിർത്താനുള്ള തീരുമാനത്തിൽ സിഖ് സംഘടനകളിൽനിന്നു പ്രതിഷേധം ഉയർന്നിരുന്നു. നാമനിർദേശ പ്രതിക സമർപ്പിക്കാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെയാണ് കോണ്‍ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

   വടക്ക് കിഴക്കൻ ഡൽഹിയിൽ നിന്നാണ് ഷീലാ ദീക്ഷിത് ഇത്തവണ ലോക്സഭയിലേക്ക് മത്സരിക്കുക. ഷീലാ ദീക്ഷിതിന്റെ മുൻഗാമിയായ അജയ് മാക്കനാണ് ഇത്തവണ ന്യൂഡൽഹിയിൽ നിന്ന് ജനവിധി തേടുന്നത്. അരവിന്ദ് സിങ് ലൗലി-കിഴക്കൻ ഡൽഹി, ജെ പി അഗർവാൾ- ചാന്ദ്നി ചൗക്ക്, രാജേഷ് ലിലോതിയ- വടക്ക് പടിഞ്ഞാറൻ ഡൽഹി, മഹബൽ മിശ്ര-പടിഞ്ഞാറൻ ഡൽ‍ഹി എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ.‌

   ആം ആദ്മി പാർട്ടിയുമായി യാതൊരു സഖ്യത്തിനുമില്ലെന്ന് കോൺഗ്രസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എഎപി ഏഴു പേരടങ്ങുന്ന സ്ഥാനാർഥി പട്ടിക പുറത്തു വിട്ടിട്ടുണ്ട്. ഡൽഹിക്ക് പുറമെ ഹരിയാനയിലും സഖ്യംവേണമെന്ന ആവശ്യമാണ് ആം ആദ്മി മുന്നോട്ടുവച്ചത്. കോൺഗ്രസ് സഖ്യത്തിനായി കാത്തിരുന്ന് വെറുതെ സമയം പാഴാക്കിയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ മുഴുവൻ സീറ്റുകളിലും ബിജെപിയായിരുന്നു വിജയിച്ചത്.

   First published:
   )}