നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഷിംലയെ 'ശ്യാമള' ആക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

  ഷിംലയെ 'ശ്യാമള' ആക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

  • Last Updated :
  • Share this:
   ഷിംല: ഹിമാചല്‍പ്രദേശിന്റെ തലസ്ഥാനമായ ഷിംലയുടെ പേര് മാറ്റുന്നു. ശ്യാമള എന്ന പേര് നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തുന്നത്.

   ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെത്തുന്നതിന് മുന്‍പ് ഷിംലയുടെ പേര് ശ്യാമള എന്നായിരുന്നെന്ന വാദമാണ് സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്. പേരുമാറ്റവുമായി ബന്ധപ്പെട്ട് ജനഹിതം തേടുമെന്ന് മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.

   ഷിംലയുടെ പേരുമാറ്റണമെന്ന ആവശ്യവുമായി വി.എച്ച്.പി വര്‍ഷങ്ങള്‍ക്കു മുന്‍പ് രംഗത്തെത്തിയിരുന്നു. എന്നാല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്നു വീരഭദ്രസിംഗ് തയാറായില്ല. ഉത്തര്‍പ്രദേശിലെ അലഹബാദിനെ പ്രയാഗ് രാജ് എന്നാക്കി മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ഷിംലയുടെ പേര് മാറ്റണമെന്ന ആവശ്യവും ശക്തമായത്.

   ഷിംലയില്‍ പീറ്റര്‍ ഹോഫ് ഹോട്ടലിന്റെ പേര് വാല്മീകി എന്നാക്കാനും ഡല്‍ഹൗസി എന്ന പേര് സുഭാഷ് ചന്ദ്ര ബോസ് എന്നാക്കണമെന്നും വി.എച്ച്.പി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പേര് മാറ്റുകയല്ല, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടതെന്ന പരിഹാസവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

   കൊളോണിയല്‍ കാലഘട്ടത്തിലെ പേരുകള്‍ മാറ്റണമെന്നും അത് ബ്രിട്ടീഷുകാരോടുള്ള അടിമത്തത്തിന്റെ സൂചനയാണെന്നുമുള്ള വാദമാണ് വി.എച്ച്.പി ഉന്നയിക്കുന്നത്.

   First published:
   )}