• HOME
  • »
  • NEWS
  • »
  • india
  • »
  • Maharashtra | ഷിൻഡെ മന്ത്രിസഭയിൽ 18 പേർ കൂടി സത്യപ്രതിജ്ഞ ചെയ്തു; സഞ്ജയ് റാഥോഡിനെ ഉൾപ്പെടുത്തിയതിൽ ബിജെപി പ്രതിഷേധം

Maharashtra | ഷിൻഡെ മന്ത്രിസഭയിൽ 18 പേർ കൂടി സത്യപ്രതിജ്ഞ ചെയ്തു; സഞ്ജയ് റാഥോഡിനെ ഉൾപ്പെടുത്തിയതിൽ ബിജെപി പ്രതിഷേധം

ശിവസേനയിൽനിന്നും ബിജെപിയിൽനിന്നും ഒമ്പത് വീതം 18 നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി

  • Last Updated :
  • Share this:
    മുംബൈ: കാത്തിരിപ്പിനൊടുവിൽ മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ മന്ത്രിസഭ വികസിപ്പിച്ചു. 18 പേർകൂടി മന്ത്രിമാരായി സത്യപ്രതിജ്ഝ ചെയ്തു. ശിവസേനയിൽനിന്നും ബിജെപിയിൽനിന്നും ഒമ്പത് വീതം 18 നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി.

    അതേസമയം സഞ്ജയ് റാത്തോഡിനെ ഇന്ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് അങ്ങേയറ്റം തെറ്റാണെന്ന് ബിജെപി മഹാരാഷ്ട്ര വൈസ് പ്രസിഡന്റ് പറഞ്ഞു. പൂജ ചവാൻ ആത്മഹത്യയുമായി ബന്ധപ്പെട്ട് മന്ത്രിയായിരിക്കെ റാത്തോഡിനോട് രാജി ആവശ്യപ്പെട്ടിരുന്നുവെന്ന് ബിജെപി മഹാരാഷ്ട്ര വൈസ് പ്രസിഡന്റ് പറഞ്ഞു. പൂജ ചവാൻ ആത്മഹത്യ ചെയ്ത കേസിൽ പേര് ഉയർന്നതിനെ തുടർന്ന് 2021 ൽ സഞ്ജയ് റാത്തോഡിന് രാജിവെക്കേണ്ടി വന്നു. രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു. മഹാ വികാസ് അഘാഡി (എം‌വി‌എ) മന്ത്രിസഭയിൽ നിന്ന് രാജിവെക്കേണ്ടി വന്ന ആദ്യത്തെ മന്ത്രിയായിരുന്നു അദ്ദേഹം.








    മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയ്ക്കൊടുവിലാണ് ശിവസേന എംഎൽഎ ആയിരുന്ന ഏക്നാഥ് ഷിൻഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇതിന് ഒരു മാസത്തിന് ശേഷമാണ് മന്ത്രിസഭാ വിപുലീകരിക്കുന്നത്. ശിവസേനയിലെ കലാപത്തെ തുടർന്നാണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചത്.

    Updating...
    Published by:Anuraj GR
    First published: