HOME » NEWS » India » SHIROMANI AKALI DAL DEMANDS 5 RESERVED SEATS FOR SIKHS IN JAMMU AND KASHMIR ASSEMBLY GH

ജമ്മു കശ്മീർ നിയമസഭയിൽ സിഖ് വിഭാഗക്കാർക്ക് അഞ്ച് സംവരണ സീറ്റുകൾ ആവശ്യപ്പെട്ട് ശിരോമണി അകാലിദൾ

ജമ്മുവിലെ സിഖ് സമുദായത്തിന് മൂന്ന് സീറ്റുകളും ശ്രീനഗറില്‍ രണ്ട് സീറ്റുകളും സംവരണം ചെയ്യുന്നത് പരിഗണിക്കണമെന്നാണ് എസ്എഡി കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: July 6, 2021, 8:03 PM IST
ജമ്മു കശ്മീർ നിയമസഭയിൽ സിഖ് വിഭാഗക്കാർക്ക് അഞ്ച് സംവരണ സീറ്റുകൾ ആവശ്യപ്പെട്ട് ശിരോമണി അകാലിദൾ
ജമ്മുവിലെ സിഖ് സമുദായത്തിന് മൂന്ന് സീറ്റുകളും ശ്രീനഗറില്‍ രണ്ട് സീറ്റുകളും സംവരണം ചെയ്യുന്നത് പരിഗണിക്കണമെന്നാണ് എസ്എഡി കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
  • Share this:
ജാംഗ്വീര്‍ സിംഗ്

ചണ്ഡീഗഡ്: ജമ്മു കാശ്മീര്‍ നിയമസഭയില്‍ സിഖ് വിഭാഗത്തിലെ അംഗങ്ങള്‍ക്ക് അഞ്ച് സീറ്റുകള്‍ നീക്കിവയ്ക്കണമെന്ന ആവശ്യവുമായി ശിരോമണി അകാലിദള്‍ (എസ്എഡി). ജമ്മു കശ്മീര്‍ യൂണിയന്‍ ടെറിട്ടറി ഡിലിമിറ്റേഷന്‍ കമ്മീഷനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായ പ്രൊഫ. പ്രേം സിംഗ് ചന്ദുമാജ്ര ഇക്കാര്യത്തില്‍ എസ്എഡി പ്രസിഡന്റ് സുഖ്ബീര്‍ സിംഗ് ബാദല്‍ എഴുതിയ കത്ത് ശ്രീനഗറിലെ ഡിലിമിറ്റേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് (റിട്ട.) രഞ്ജന പ്രകാശ് ദേശായിക്ക് കൈമാറി.

ജമ്മുവിലെ സിഖ് സമുദായത്തിന് മൂന്ന് സീറ്റുകളും ശ്രീനഗറില്‍ രണ്ട് സീറ്റുകളും സംവരണം ചെയ്യുന്നത് പരിഗണിക്കണമെന്നാണ് എസ്എഡി കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് കമ്മീഷന്‍ ഉറപ്പ് നല്‍കി.

രാജ്യ വിഭജന സമയത്ത് ഉള്‍പ്പെടെ നിരവധി തവണ ജമ്മു കശ്മീരിലെ സിഖ് ജനതയ്ക്ക് അവരുടെ സാമൂഹികവും സാമ്പത്തികവുമായ ക്ഷേമം ഉറപ്പാക്കുന്നതിന് ജനാധിപത്യ പ്രക്രിയയില്‍ പ്രത്യേക പരിഗണന നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തിന് സംവരണം ഏര്‍പ്പെടുത്തിയ മാതൃകയില്‍ ജമ്മു കശ്മീര്‍ നിയമസഭയില്‍ സിഖ് സമുദായത്തിലെ അംഗങ്ങള്‍ക്ക് നിശ്ചിത എണ്ണം സീറ്റുകള്‍ നീക്കിവയ്ക്കുമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഖേദകരമെന്നു പറയട്ടെ, സിഖ് സമുദായത്തിന് നല്‍കിയ വാഗ്ദാനങ്ങളൊന്നും വിഭജനത്തിന് ശേഷം അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മാനിച്ചില്ലെന്ന് സുഖ്ബീര്‍ സിംഗ് ബാദല്‍ എഴുതിയ കത്തില്‍ വ്യക്തമാക്കി.

ചരിത്രപരമായ ഈ തെറ്റ് തിരുത്തണമെന്ന് കമ്മീഷനോട് ആവശ്യപ്പെട്ട ബാദല്‍, ജമ്മു കശ്മീര്‍ കേന്ദ്രഭരണ പ്രദേശത്ത് സിഖുകാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ന്യൂനപക്ഷമായിരുന്നിട്ടും ജമ്മു കശ്മീരിലെ തൊഴില്‍ മേഖലയില്‍ സിഖുകാര്‍ക്ക് സംവരണം ഇല്ലാത്തതിനാലാണ് വികസന പ്രക്രിയയില്‍ ഈ വിഭാഗക്കാര്‍ പിന്നില്‍ നില്‍ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ''വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണം ഉള്‍പ്പെടെയുള്ള ഈ പ്രശ്‌നങ്ങളെല്ലാം സിഖുകാര്‍ക്ക് ഭരണത്തില്‍ ഇടം നല്‍കിയാല്‍ പരിഗണിക്കാനാകുമെന്നും എസ്എഡി പ്രസിഡന്റ് കമ്മീഷന് നല്‍കിയ കത്തില്‍ വ്യക്തമാക്കി.

അതേസമയം, ജമ്മു കശ്മീരുമായി ചരിത്രപരവും സാംസ്‌കാരികവുമായി സമ്പന്നമായ ബന്ധമാണ് സിഖ് സമുദായത്തിന് ഉള്ളതെന്ന് പ്രൊഫ. ചന്ദുമജ്ര കമ്മീഷന്‍ അംഗങ്ങളെ അറിയിച്ചു. ജമ്മു കശ്മീര്‍ ഒരു കാലത്ത് സിഖ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നുവെന്നും കഴിഞ്ഞ ഇരുനൂറിലേറെ വര്‍ഷങ്ങളായി ധാരാളം സിഖുകാര്‍ സംസ്ഥാനത്ത് താമസിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ''രാജ്യ വിഭജനം ഉള്‍പ്പെടെ നിരവധി പ്രക്ഷോഭങ്ങളിലൂടെ കടന്നു പോയപ്പോഴും സിംഗ്‌പോറയില്‍ സിഖ് സമുദായത്തിലെ അംഗങ്ങളെ കൂട്ടക്കൊല ചെയ്തതുപോലുള്ള ഭയാനകമായ സംഭവങ്ങളുണ്ടായിരുന്നിട്ടും, സമൂഹം ജമ്മു കശ്മീരിന്റെ അവിഭാജ്യ ഘടകമായി തുടരുന്നുവെന്നും ചന്ദുമജ്ര പറഞ്ഞു. 1947 ല്‍ പാക്കിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാര്‍ കശ്മീര്‍ താഴ്വര കീഴടക്കാന്‍ ശ്രമിച്ചപ്പോള്‍ 35,000 സിഖുകാര്‍ കൊല്ലപ്പെട്ടിരുന്നു.
Published by: Sarath Mohanan
First published: July 6, 2021, 8:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories