യുപിയിലെ മഹാവിജയത്തിന് ബിജെപി (BJP) ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് BSP നേതാവ് മായാവതിയോടും (Mayawati) AIMIM നേതാവ് അസദുദ്ദീന്‍ ഒവൈസിയോടും (Asaduddin Owaisi) ശിവസേന (Shiv Sena) . തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് ഇരുവർക്കുമെതിരെ രൂക്ഷവിമർശനവുമായി ശിവസേനാ നേതാവ് സഞ്ജയ് റൗട്ട് (Sanjay Raut) രംഗത്തെത്തിയത്. ഒവൈസിക്ക് ഭാരത രത്നയും മായാവതിക്ക് പദ്മവിഭൂഷനും നൽകണമെന്നായിരുന്നു സഞ്ജയ് റൗട്ടിന്റെ പരിഹാസം.
READ ALSO- Assembly Election 2022 | ഈ ദിനം ഏറെ സന്തോഷമുള്ളതെന്ന് ചെന്നിത്തല; അങ്ങനയല്ലല്ലോ, ദുർദിനമല്ലേയെന്ന് പിണറായി വിജയൻ
ഗംഭീര വിജയമാണ് ഉത്തര്‍പ്രദേശില്‍ നേടിയത് ബിജെപി നേടിയത്. അഖിലേഷ് സീറ്റ് മൂന്നിരട്ടിയായി വർധിപ്പിച്ചു. മായാവതിയും ഒവൈസിയും ബിജെപിയുടെ വിജയത്തിൽ നിർണായക പങ്കാണ് വഹിച്ചത്. അതുകൊണ്ട് ഇരുവർക്കും പദ്മവിഭൂഷനും ഭാരതരത്നയും നൽകേണ്ടതുണ്ട് എന്നായിരുന്നു എഎന്‍ഐയോട് അദ്ദേഹം പ്രതികരിച്ചത്.
READ ALSO- Assembly Elections Result | മൂന്നു വർഷം കൊണ്ട് ഭരണം എങ്ങനെ നഷ്ടപ്പെടുത്താം? പഞ്ചാബിൽ നിന്നൊരു പാഠം
ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്നും ഗോവയിലെ രണ്ട് ഉപമുഖ്യമന്ത്രിമാരുടെ തോല്‍വിയും ചർച്ച ചെയ്യേണ്ട വിഷയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിൽ ബിജെപി നിരസിക്കപ്പെട്ടത് ചർച്ചയാക്കേണ്ടതുണ്ട്.
പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി തുടങ്ങി എല്ലാവരും തുടർച്ചയായി പ്രചാരണം നടത്തിയ സംസ്ഥാനമാണ് പഞ്ചാബ്. എന്നിട്ടെന്തുണ്ടായി. ജനങ്ങൾ നിരസിച്ചില്ലേ? അതാണ് കാര്യമെന്നും മറ്റിടങ്ങളിൽ ബിജെപിയുടെ കയ്യിലായതിനാൽ അവിടുത്തെ തെരഞ്ഞെടുപ്പ് ഫലം തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Rahul Gandhi | 'ജനവിധി വിനയപൂര്‍വ്വം അംഗീകരിക്കുന്നു, ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും': രാഹുൽ ഗാന്ധി
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് (Assembly Election Result 2022) ഫലം വന്നതിന് ശേഷം പ്രതികരണവുമായി രാഹുല്‍ ഗാന്ധി (Rahul Gandhi ) ജനവിധി അംഗീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ആത്മാര്‍ത്ഥയോടെ കഠിനാധ്വാനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നന്ദി അറിക്കുന്നു. പരാജയങ്ങളില്‍ നിന്ന് പഠിക്കുമെന്നും ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
READ ALSO- Assembly Election 2022 | മത്സരിച്ചത് 611; വിജയിച്ചത് 351; മോദിയുടെയും യോഗിയുടെയും ചിറകിലേറി ബിജെപിക്ക് തുടർഭരണം
'ജനവിധി വിനയപൂര്‍വ്വം സ്വീകരിക്കുക. ജനവിധി നേടിയവര്‍ക്ക് ആശംസകള്‍. അവരുടെ കഠിനാധ്വാനത്തിനും സമര്‍പ്പണത്തിനും എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നു. ഞങ്ങള്‍ ഇതില്‍ നിന്ന് പാഠം പഠിച്ച് ഇന്ത്യയിലെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി തുടര്‍ന്നും പ്രവര്‍ത്തിക്കും.' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
അതേ സമയം കോൺഗ്രസ് പാർട്ടി നേരിടുന്ന ഏറ്റവും വലിയ തകർച്ചയാണ് ഇപ്പോഴത്തേത്. രാജ്യത്തെ ഏറ്റവും പഴക്കമുള്ള പാർട്ടി, ഏറ്റവും പുതിയ പാർട്ടിയായ ആം ആദ്മിക്കൊപ്പം എത്തിയിരിക്കുകയാണ്. ഇരു പാർട്ടികൾക്കും ഇന്ത്യയിലാകെ രണ്ട് സംസ്ഥാനങ്ങളിലാണ് ഭരണമുള്ളത്. ഒരു കാലത്ത് ഒറ്റക്ക് ഭരിച്ച ഉത്തർപ്രദേശിൽ 3 ശതമാനം വോട്ട് നേടാൻ പോലും കഴിയാതെ കോൺഗ്രസ് കിതക്കുകയാണ്.
READ ALSO- Uttarakhand Assembly Elections | ഉത്തരാഖണ്ഡിൽ ധാമിക്ക് തോൽവി; കാലാവധി തികയ്ക്കാത്ത മുഖ്യമന്ത്രിമാരുടെ ഡെറാഡൂണിലെ ഔദ്യോഗിക വസതി
തെരഞ്ഞെടുപ്പ് നടന്ന പഞ്ചാബിൽ കോൺഗ്രസിന് അധികാരമുണ്ടായിരുന്നു. ഗോവയിലെയും മണിപ്പൂരിലെയും ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നു. എന്നാൽ ഇന്നത്തെ ഫലം വന്നതോടെ കോൺഗ്രസ് പഞ്ചാബിൽ അടിതെറ്റി വീണു. ഗോവയിലും മണിപ്പൂരിലും ഉണ്ടായിരുന്ന സ്വാധീനം നാമമാത്രമായി ചുരുങ്ങി. അഞ്ചു സംസ്ഥാനങ്ങളിലായി 690 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. എന്നാൽ വിജയിക്കാനായത് 55 സീറ്റുകളിൽ മാത്രം. യുപിയിൽ 403 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് ലീഡ് പിടിക്കാനായത് 3 സീറ്റുകളിലും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.