• HOME
  • »
  • NEWS
  • »
  • india
  • »
  • NOTA | 'നോട്ട'ക്ക് പണം; ​ഗുരുതര ആരോപണവുമായി ശിവസേന; നിയമവിരുദ്ധമെന്ന് തിരഞ്ഞെടുപ്പു കമ്മീഷൻ

NOTA | 'നോട്ട'ക്ക് പണം; ​ഗുരുതര ആരോപണവുമായി ശിവസേന; നിയമവിരുദ്ധമെന്ന് തിരഞ്ഞെടുപ്പു കമ്മീഷൻ

വോട്ടെടുപ്പ് ദിവസം നോട്ട ഓപ്ഷൻ തിരഞ്ഞെടുക്കാൻ വോട്ടർമാർക്ക് പണം നൽകിയതായും ശിവസേന ആരോപിച്ചു

(Image: Twitter)

(Image: Twitter)

  • Share this:
    അന്ധേരി ഉപതിരഞ്ഞെടുപ്പിൽ (Andheri bypoll) നോട്ട (NOTA) തിരഞ്ഞെടുക്കാൻ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (ആർപിഐ) വോട്ടർമാർക്ക് പണം നൽകി എന്നാരോപിച്ച് ശിവസേന (Shiv Sena). ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം ഔദ്യോഗികമായി അവസാനിച്ചിരുന്നെന്നും ഏതെങ്കിലും പാർട്ടിയോ സ്ഥാനാർത്ഥിയോ ഇത്തരമൊരു നോട്ട കാമ്പെയ്‌ൻ നടത്തുന്നത് നിയമവിരുദ്ധമാണ് എന്നും ശിവസേനയുടെ ആരോപണങ്ങൾക്കു പിന്നാലെ, തിരഞ്ഞെടുപ്പു കമ്മീഷൻ പ്രതികരിച്ചു.

    ബിജെപി സ്ഥാനാർത്ഥിയെ പിൻവലിച്ചതോടെ അന്ധേരി ഉപതെരഞ്ഞെടുപ്പിൽ 'നോട്ട' വോട്ടുകൾ നിർണായകമാകുമോ? ശിവസേന സ്ഥാനാർത്ഥിയായ റുതുജ ലട്‌കെ അനായാസം വിജയിക്കുമോ? തുടങ്ങിയ ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്. അന്തരിച്ച എംഎൽഎ രമേഷ് ലട്‌കെയുടെ ഭാര്യയാണ് റുതുജ ലട്‌കെ.

    ശിവസേനയുടെ ആരോപണങ്ങൾ എന്തൊക്കെ?

    അന്ധേരി ഉപതെരഞ്ഞെടുപ്പിൽ പാർട്ടിയുടെ സ്ഥാനാർത്ഥി റുതുജ ലട്‌കെയുടെ ചില എതിരാളികൾ നോട്ട ബട്ടൺ അമർത്താൻ വോട്ടർമാരോട് ആവശ്യപ്പെട്ടതായി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലെ നേതാക്കളിലൊരാളായ അനിൽ പരബ് ആരോപിച്ചിരുന്നു. വോട്ടെടുപ്പ് ദിവസം നോട്ട ഓപ്ഷൻ തിരഞ്ഞെടുക്കാൻ വോട്ടർമാർക്ക് പണം നൽകിയതായും ശിവസേന ആരോപിച്ചു.

    തിരഞ്ഞെടുപ്പ് കമ്മീഷനെയും പോലീസിനെയും പാർട്ടി ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പരബ് പറഞ്ഞു. വരാനിരിക്കുന്ന ബിഎംസി തെരഞ്ഞെടുപ്പിൽ എംവിഎ സഖ്യകക്ഷികളുടെ (ശിവസേന, എൻസിപി, കോൺഗ്രസ്) ശക്തി എല്ലാവരും തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.

    Also read: പഞ്ചാബിൽ ശിവസേന നേതാവ് വെടിയേറ്റു മരിച്ചു; അക്രമി കസ്റ്റഡിയിൽ

    നോട്ട തിരഞ്ഞെടുക്കാൻ ചിലർക്ക് പണം നൽകുന്നുണ്ടെന്നും മുൻ മഹാരാഷ്ട്ര മന്ത്രി കൂടിയായ അനിൽ പരബ് ആരോപിച്ചു. റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ പ്രവർത്തകർ ഇത്തരം വാഗ്ദാനങ്ങൾ നടത്തുന്ന വീഡിയോ ക്ലിപ്പുകൾ തന്റെ പാർട്ടിയുടെ പക്കലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാണ് ആർപിഐ (അതാവാലെ വിഭാഗം).

    അന്ധേരിയിലെ ശിവസേന എംഎൽഎ ആയിരുന്ന രമേഷ് ലട്‌കെയുടെ മരണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പു നടന്നത്. രമേഷ് ലട്‌കെയുടെ ഭാര്യ റുതുജ ലട്‌കെയെയാണ് ശിവസേന മത്സരിപ്പിച്ചത്. മുർജി പട്ടേൽ ആയിരുന്നു ബിജെപി സ്ഥാനാർത്ഥി. ഇദ്ദേഹം പിന്നീട് സ്ഥാനാർത്ഥിത്വം പിൻവലിച്ചു. "ഒരു വശത്ത്, മരിച്ച നിയമസഭാംഗങ്ങളുടെ കുടുംബാംഗങ്ങൾക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് തങ്ങളുടെ പാരമ്പര്യമല്ല എന്ന് ബിജെപി പറയുന്നു. മറുവശത്ത്, നോട്ടയ്ക്ക് വോട്ട് ചെയ്യാൻ അവർ ജനങ്ങളോട് ആവശ്യപ്പെടുന്നു", പരബ് പറഞ്ഞു. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ലട്‌കെ 98 മുതൽ 99 ശതമാനം വരെ വോട്ടുകൾ നേടുമെന്നും പരബ് കൂട്ടിച്ചേർത്തു.

    തിരഞ്ഞെടുപ്പു കമ്മീഷന്റെ നിലപാട്

    പരബിന്റെ ആരോപണങ്ങൾക്കു പിന്നാലെ പ്രതികരണവുമായി തിരഞ്ഞെടുപ്പു കമ്മീഷൻ രം​ഗത്തെത്തി. ഏതെങ്കിലും പാർട്ടിയോ സ്ഥാനാർത്ഥിയോ നോട്ട ഓപ്ഷൻ ഉപയോഗിക്കാൻ ആളുകളോട് ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണെന്ന് മഹാരാഷ്ട്ര മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ശ്രീകാന്ത് ദേശ്പാണ്ഡെ പറഞ്ഞു.

    "ഒരു സ്ഥാനാർത്ഥിയോ രാഷ്ട്രീയ പാർട്ടിയോ ആളുകളോട് നോട്ട ഉപയോഗിക്കാൻ ആവശ്യപ്പെട്ടാൽ, അത് ഒരു പ്രചാരണമായി കണക്കാക്കും. എന്നാൽ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം ഔദ്യോഗികമായി അവസാനിച്ചതിനാൽ അത് നിയമവിരുദ്ധവുമായിരിക്കും", ദേശ്പാണ്ഡെ പറഞ്ഞു.

    എന്താണ് നോട്ട?

    'None Of The Above' എന്നതാണ് നോട്ടയുടെ പൂർണ രൂപം. ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ എല്ലാവരെയും നിരസിക്കാൻ വോട്ടർമാർക്ക് അവകാശം നൽകുന്ന ഓപ്ഷനാണിത്. ഏതെങ്കിലും മണ്ഡലത്തിൽ, മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളേക്കാളും കൂടുതൽ വോട്ടുകൾ നോട്ടയ്ക്കാണ് ലഭിച്ചതെങ്കിൽ ഒരു സ്ഥാനാർത്ഥിയും തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കരുതെന്നും പകരം പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നും അതിൽ മുൻ സ്ഥാനാർത്ഥികളെ ആരെയും മത്സരിക്കാൻ അനുവദിക്കരുതെന്നും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ശുപാർശ ചെയ്തിരുന്നു.
    Published by:user_57
    First published: