• HOME
  • »
  • NEWS
  • »
  • india
  • »
  • കോൺഗ്രസ് പിന്തുണ തേടി ശിവസേന; ഉദ്ധവ് താക്കറെ സോണിയ ഗാന്ധിയെ ഫോണിൽ വിളിച്ചു

കോൺഗ്രസ് പിന്തുണ തേടി ശിവസേന; ഉദ്ധവ് താക്കറെ സോണിയ ഗാന്ധിയെ ഫോണിൽ വിളിച്ചു

സർക്കാർ രൂപീകരിക്കാനുള്ള സന്നദ്ധത ശിവസേനയ്ക്ക് ഗവർണറെ അറിയാക്കാനുള്ള അവസാന സമയം ഇന്ന് വൈകുന്നേരം 07.30നാണ്.

ശിവസേന നേതാവ് ഉദ്ദവ് താക്കറെ

ശിവസേന നേതാവ് ഉദ്ദവ് താക്കറെ

  • News18
  • Last Updated :
  • Share this:
    മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ കോൺഗ്രസ് പിന്തുണ തേടി ശിവസേന. ശിവസേന നേതാവ് ഉദ്ദവ് താക്കറെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഫോണിൽ വിളിച്ച് പിന്തുണ തേടി. അഞ്ചു മിനിറ്റോളം സോണിയ ഗാന്ധിയുമായുള്ള ഉദ്ദവിന്‍റെ ഫോൺ സംഭാഷണം നീണ്ടുനിന്നു. മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലുമായും ശിവസേന നേതാക്കൾ ചർച്ച നടത്തി.

    സർക്കാർ രൂപീകരിക്കാനുള്ള സന്നദ്ധത ശിവസേനയ്ക്ക് ഗവർണറെ അറിയാക്കാനുള്ള അവസാന സമയം ഇന്ന് വൈകുന്നേരം 07.30നാണ്. ഇതിനിടയിൽ പാർട്ടി എം പി സഞ്ജയ് റാവത്തിനെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ, ഡൽഹിയിൽ കോൺഗ്രസ് രണ്ടാംവട്ട ചർച്ചകൾ ആരംഭിച്ചു. ശിവസേനയ്ക്ക് സർക്കാർ രൂപീകരിക്കാൻ പിന്തുണ നൽകുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാനാണ് കോൺഗ്രസ് രണ്ടാംവട്ട യോഗം ചേരുന്നത്.

    ഒരുവശത്ത് കേരള ലോബിയുടെ സമ്മർദ്ദം; മറുവശത്ത് മഹാരാഷ്ട്രയിലെ എംഎൽഎമാർ; ശരിക്കും പെട്ടത് സോണിയ ഗാന്ധി

    അതേസമയം, ശിവസേന ഉദ്ദവ് താക്കറെ എൻ സി പി നേതാവ് ശരത് പവാറുമായി തിങ്കളാഴ്ച മുംബൈയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ഇതിനിടയിൽ വൈകുന്നേരത്തോടെ മുതിർന്ന കോൺഗ്രസ് നേതാക്കളായ എ.കെ ആന്‍റണിയും അഹ്മദ് പട്ടേലും സോണിയ ഗാന്ധിയുടെ വസതിയിൽ എത്തി. മഹാരാഷ്ട്രയിലെ നിർണായക രാഷ്ട്രീയ സാഹചര്യത്തിൽ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളെയും ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
    First published: