• HOME
  • »
  • NEWS
  • »
  • india
  • »
  • SHIV SENA CRITICISE CONGRESS FOR SPREADING THE WORD HINDU

ഹിന്ദു ഭീകരത എന്ന് പ്രചരിപ്പിച്ച് പാകിസ്ഥാനിൽ നിന്നുള്ള ഭീകരർക്ക് പ്രോത്സാഹനം നൽകുന്നത് കോൺഗ്രസ് ; വിമർശനവുമായി ശിവസേന

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലിരുന്ന സമയത്താണ് കാവി ഭീകരത, ഹിന്ദു ഭീകരത എന്നീ വാക്കുകൾ പ്രചരിപ്പിച്ചതെന്ന് സാംനയിലെഴുതിയ മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.

news18

news18

  • News18
  • Last Updated :
  • Share this:
    മുംബൈ: കോൺഗ്രസിനെ വിമർശിച്ച് ശിവസേന രംഗത്ത്. ഭരിക്കുന്ന സമയത്ത് ഹിന്ദു ഭീകരത എന്ന വാക്ക് പ്രചരിപ്പിച്ചു കൊണ്ട് പാകിസ്ഥാനിൽ നിന്നുള്ള ഭീകരർക്ക് പ്രോത്സാഹനം നൽകിയിരുന്നത് കോൺഗ്രസ് ആണെന്ന് ശിവസേന ആരോപിച്ചു.

    സമാധാനം ആഗ്രഹിക്കുന്ന ഹിന്ദുക്കളെ തീവ്രവാദവുമായി ബന്ധിപ്പിക്കുന്നുവെന്ന മോദിയുടെ പരാമർശത്തിന് പിന്നാലെയാണ് സേനയുടെ വിമർശനം. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലിരുന്ന സമയത്താണ് കാവി ഭീകരത, ഹിന്ദു ഭീകരത എന്നീ വാക്കുകൾ പ്രചരിപ്പിച്ചതെന്ന് സാംനയിലെഴുതിയ മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു. ഇതിനു പുറമെ സംഝോത സ്ഫോടനം, മലേഗാവ് സ്ഫോടനം എന്നിവയുമായി ബന്ധപ്പെട്ട് ഹിന്ദുക്കൾക്കെതിരെ കള്ളക്കേസെടുക്കുന്നുവെന്നും സേന ആരോപിക്കുന്നു.

    also read: നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി പരിഗണിക്കുന്നത് മാറ്റി

    സ്വാമി അസീമാനന്ദ, സാധ്വി പ്രഗ്യ സിംഗ് താക്കൂർ, ലെഫ്. കേണൽ. പ്രസാദ് പുരോഹിത് എന്നിവർക്ക് നേരിടേണ്ടി വന്ന അനീതി ഇതിന് ഉദാഹരണമാണെന്നും സേന. ഹിന്ദു ഭീകരത എന്ന വാക്ക് പ്രചരിപ്പിക്കുന്നത് പാകിസ്ഥാനിൽ നിന്നുള്ള ഭീകരർക്ക് സൗകര്യമായെന്നും ഇതിൽ പറയുന്നു.

    26/11 മുംബൈ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹേമന്ദ് കര്‍ക്കറെ, അശോക് കാംതെ ഐപിഎസ്, വിജയ് സലാസ്കർ എന്നിവർ ഹിന്ദു ഭീകരതയുടെ ഇരകളാണെന്ന കോൺഗ്രസിന്റെ ആരോപണത്തെയും സേന വിമർശിക്കുന്നു. ഇത് രാജ്യത്തിന് തന്നെ അപമാനമാണ്. അജ്മൽ കസബിനെ പിടികൂടിയതോടെ ആക്രമണത്തിൽ പാകിസ്ഥാൻ പങ്ക് വ്യക്തമായി. അല്ലെങ്കിൽ പാകിസ്ഥാന്റെ പങ്ക് തെളിയിക്കപ്പെടാതെ മറഞ്ഞിരിക്കുമായിരുന്നു- സേന പറയുന്നു.

    ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തിയെയും ഒമർ അബ്ദുള്ളയെയും സേന വിമർശിക്കുന്നുണ്ട്. ഭരണഘടനയിലെ 35ാം വകുപ്പ് എയുമായി ബന്ധപ്പെട്ട നിലപാടുകളിലാണ് ഇരുവരെയും സേന വിമർശിച്ചിരിക്കുന്നത്. ഇതൊന്നും കശ്മീരിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കില്ലെന്നും അശാന്തിയും അസ്ഥിരതയും നിലനിർത്തുമെന്നും സേന വ്യക്തമാക്കുന്നു.
    First published:
    )}