മുംബൈ: ഓവുചാല്‍ വൃത്തിയാക്കാത്ത കരാറുകാരന് വിചിത്രമായ ശിക്ഷ വിധിച്ച് ശിവസേന എംഎല്‍എ. കരാറുകാരനെ റോഡിലിരുത്തി ദേഹത്ത് മാലിന്യം നിക്ഷേപിക്കാനാണ് എം.എൽ.എ നാട്ടുകാരോട് ആവശ്യപ്പെട്ടത്. ചാന്ദിവാലി നിയമസഭാ മണ്ഡലത്തിലെ ശിവസേന എംഎല്‍എ. ദിലിപ് ലാണ്ഡെയാണ് കരാറുകാരനെ വെളളക്കെട്ടുളള റോഡിലിരുത്തി പ്രാകൃത ശിക്ഷാരീതി നടപ്പാക്കിയത്.
റോഡിലിരിക്കാന്‍ കരാറുകാരനോട് നിര്‍ദേശിച്ച എം.എല്‍.എ റോഡ് വൃത്തിയാക്കുകയായിരുന്ന നഗരസഭാ തൊഴിലാളികളോട് ഇയാളുടെ ദേഹത്ത് മാലിന്യം നിക്ഷേപിക്കാന്‍ പറഞ്ഞു.
#WATCH | Mumbai: Shiv Sena MLA from Chandivali, Dilip Lande makes a contractor sit on water logged road & asks workers to dump garbage on him after a road was waterlogged due to improper drainage cleaning
He says, "I did this as the contractor didn't do his job properly" (12.6) pic.twitter.com/XjhACTC6PI
— ANI (@ANI) June 13, 2021
സമയബന്ധിതമായി കരാറുകാരന്‍ പണി ചെയ്യാത്തിനാലാണ് ഇത്തരത്തിൽ ശിക്ഷിക്കേണ്ടി വന്നതെന്നാണ് എം.എൽ.എ വിശദീകരിക്കുന്നത്. 'കരാറുകാരനോട് കഴിഞ്ഞ 15 ദിവസമായി റോഡ് വൃത്തിയാക്കണമെന്ന് ഞാന്‍ പറയുന്നു. എന്നാല്‍ അയാള്‍ അത് ചെയ്തില്ല. ശിവസേന പ്രവര്‍ത്തകരാണ് അത് ചെയ്തത്. ഇക്കാര്യം അറിഞ്ഞപ്പോള്‍ കരാറുകാരൻ ഉടന്‍ അവിടെയെത്തി. '- എം.എല്‍.എ പറയുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ എംഎല്‍എയ്ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു. കടകള്‍, മാളുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് നാളെ മുതല്‍ ഇളവ് നല്‍കും. എന്നാല്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണെങ്കില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കടകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാനാണ് നിലവില്‍ അനുമതി നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ എല്ലാ ദിവസവും കടകള്‍ക്ക് പ്രവര്‍ത്തിക്കാവുന്നതാണ്. റെസ്റ്റോറന്റ്, ആഴ്ചചന്തകള്‍ എന്നിവിടങ്ങളില്‍ 50 ശതമാനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശന അനുമതി.
ആരാധനാലയങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. പാര്‍ക്ക്, ജിം, സ്പാ, തിയേറ്റര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്റ്റേഡിയം, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് എന്നിവ അടച്ചിടുന്നത് തുടരും. പൊതുസമ്മേളനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേസുകള്‍ കുറയുകയാണെങ്കില്‍ പതിയെ ജീവിതം പഴയനിലയിലേക്കെത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
Also Read-വാക്സിൻ വീട്ടിലെത്തും; രാജ്യത്ത് ആദ്യമായി 'ഡോർ ടു ഡോർ വാക്സിനേഷൻ' ഡ്രൈവിന് തുടക്കമിടാൻ രാജസ്ഥാൻ
അതേസമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് ആശ്വാസകരമായി മാറുന്നുണ്ട്. 71 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗബാധ നിരക്കാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4.25 ശതമാനമാണ് രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 31 ദിവസമായി പുതിയ രോഗബാധിതരേക്കാള്‍ മുകളിലാണ് രോഗമുക്തരുടെ എണ്ണം. രോഗമുക്തി നിരക്ക് 95.26 ശതമാനമായി ഉയര്‍ന്നു.
ഇതുവരെ രോഗം ബാധിച്ചവരില്‍ ഏറ്റവും കുടുതല്‍ മഹാരാഷ്ട്ര, കര്‍ണാടകം, കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയില്‍ 5,805,565 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. കര്‍ണാടകയില്‍ 26,35,122 പേര്‍ക്കും, കേരളത്തില്‍ 2,584,853 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ 2,172,751 പേര്‍ക്കും ആന്ധ്രാപ്രദേശില്‍ 1,738,990 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്ത് ഇതുവരെ 2,94,39,989 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 3,70,407 ആയി. ഇതുവരെ 2,80,43,446 പേരാണ് രോഗമുക്തരായത്. ഇന്നലെ 3303 പേരാണ് രോഗബാധിതരായി മരിച്ചത്. 1,32,062 പേര്‍ രോഗമുക്തരായി. രാജ്യത്ത് നിലവില്‍ 10,26,159 പേരാണ് ചികിത്സയിലുള്ളത്. സജീവ കേസുകളില്‍ 54,532 രോഗികളുടെ കുറവാണുണ്ടായത്. 20 ദിവസമായി പത്തില്‍ താഴെയാണ് ടിപിആര്‍. പ്രതിവാര ടിപിആര്‍ 4.74 ശതമാനമായി കുറഞ്ഞു.
അതേസമയം ലോകത്ത് കോവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമാകുകയാണ്. രോഗബാധിതരുടെ എണ്ണം 17.63 കോടി കടന്നു . കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്നര ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. ഇതുവരെ മുപ്പത്തിയെട്ട് ലക്ഷത്തിലധികം പേരാണ് മരണമടഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.