Sanjay Raut| ഭൂമി കുംഭകോണം: ശിവസേന എം പി സഞ്ജയ് റൗത്തിനെ ഇഡി അറസ്റ്റ് ചെയ്തു
Sanjay Raut| ഭൂമി കുംഭകോണം: ശിവസേന എം പി സഞ്ജയ് റൗത്തിനെ ഇഡി അറസ്റ്റ് ചെയ്തു
ഇഡി നടത്തിയ റെയ്ഡിൽ ശിവസേന എം.പിയുടെ വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത 11.50 ലക്ഷം രൂപ പിടിച്ചെടുത്തതായാണ് വിവരം...
Last Updated :
Share this:
മുംബൈ: ശിവസേന എം പി സഞ്ജയ് റൗത്തിനെ (Sanjay Raut) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) അറസ്റ്റ്. പത്ര ചൗൾ ഭൂമി കുംഭകോണവുമായി (Patra Chawl Land Scam Case) ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സഞ്ജയ് റൗത്തിന്റെ വസതിയിലെത്തി നടത്തിയ ചോദ്യം ചെയ്യിലിനും റെയ്ഡിനും ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച പുലർച്ചെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിഐഎസ്എഫ് സുരക്ഷയോടെയാണ് ഇ ഡി മുംബൈയിലെ ബാൻഡുപ്പിലുള്ള സഞ്ജയ് റൗത്തിന്റെ വസതിയിൽ ഇഡി ചോദ്യംചെയ്യലിനും റെയ്ഡിനുമായി എത്തിയത്.
സഞ്ജയ് റൗത്തിനെ ചോദ്യം ചെയ്യുന്നതിനായി ഇഡി സോണൽ ഓഫീസിലേക്ക് ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ശേഷം കൊണ്ടുപോയിരുന്നു. വസതിയിൽവെച്ചുള്ള ചോദ്യം ചെയ്യലിൽ റൗത്ത് സഹകരിക്കാത്തതിനെ തുടർന്നായിരുന്നു ഇത്. അതിനിടെ ഇഡി നടത്തിയ റെയ്ഡിൽ ശിവസേന എം.പിയുടെ വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത 11.50 ലക്ഷം രൂപ പിടിച്ചെടുത്തതായി വൃത്തങ്ങൾ അറിയിച്ചു.
അതേസമയം ഇഡിയുടെ ആരോപണങ്ങൾ നിഷേധിച്ച റൗത്ത്, താൻ രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണെന്ന് അവകാശപ്പെട്ടു. “അവർക്ക് (ED) എന്നെ അവർ ആഗ്രഹിക്കുന്നിടത്തോളം കാലം കസ്റ്റഡിയിൽ വയ്ക്കാം. ആരോപണങ്ങൾ തെറ്റാണെന്ന് ഞാൻ തെളിയിക്കും"- CNN-News18-നോട് സംസാരിച്ച റൗത്ത് പറഞ്ഞു,
Mumbai | Enforcement Directorate officials at Shiv Sena leader Sanjay Raut's residence, in connection with Patra Chawl land scam case pic.twitter.com/gFYdvR89zU
"ഞങ്ങൾ പുതിയ സമൻസ് സ്വീകരിച്ചു, സഞ്ജയ് റൗത്തിനെ ചോദ്യം ചെയ്യാൻ കൊണ്ടുവന്നു. അവർ (ED) ഇതിനകം പ്രധാനപ്പെട്ടതായി തോന്നിയ രേഖകൾ എടുത്തിട്ടുണ്ട്. ചില സ്വത്ത് രേഖകൾ പിടിച്ചെടുത്തു. പക്ഷേ, പത്ര ചാളുമായി ബന്ധപ്പെട്ട രേഖകളൊന്നും അവർക്ക് ലഭിച്ചിട്ടില്ല, ”- റൗത്തിന്റെ അഭിഭാഷകൻ വിക്രാന്ത് സബ്നെ മാധ്യമപ്രവർത്തകരോട് പറഞ്ഞു,
പത്ര ചൗൾ ഭൂമി കുംഭകോണ കേസിൽ ജൂലൈ 20 ന് അന്വേഷണ ഏജൻസി റൗത്തിനെ വിളിച്ചുവരുത്തിയിരുന്നു, അന്ന് പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ ഓഗസ്റ്റ് 7 ന് ശേഷം മാത്രമേ തനിക്ക് ഹാജരാകാൻ കഴിയൂ എന്ന് അഭിഭാഷകർ മുഖേന ഇഡിയെ റൗത്ത് അറിയിച്ചു. ജൂലൈ 1 ന് അദ്ദേഹത്തിന്ഖെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ റൗത്തിത്തിന്റെ ദാദറിലും അലിബാഗിലുമുള്ള സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു.
പ്രവീൺ റാവുത്തുമായുള്ള അദ്ദേഹത്തിന്റെ “ബിസിനസ്സിനെക്കുറിച്ചും മറ്റ് ബന്ധങ്ങളെക്കുറിച്ചും” ഭാര്യയുടെ സ്വത്ത് ഇടപാടുകളെക്കുറിച്ചും റൗത്തിൽനിന്ന് പ്രധാനമായും ഇഡി വിവരങ്ങൾ ചോദിച്ചറിഞ്ഞത്. റൗത്ത് കുടുംബത്തിലെ ആരെയും ഫോണിൽ സംസാരിക്കാൻ ED ഉദ്യോഗസ്ഥർ അനുവദിച്ചിരുന്നില്ല. രേഖകൾ സംഘം തേടിയിട്ടുണ്ടെന്നും അടുത്ത നടപടിയെക്കുറിച്ച് കുടുംബത്തെ അറിയിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.