• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമെന്ന് ശിവസേന

നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 288 സീറ്റുകളിൽ 126 സീറ്റികളിൽ ശിവസേന മത്സരിക്കുമ്പോൾ 162 സീറ്റുകളിൽ ബിജെപിയും മത്സരിക്കും.

news18
Updated: September 20, 2019, 2:34 PM IST
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമെന്ന് ശിവസേന
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: September 20, 2019, 2:34 PM IST IST
  • Share this:
മുംബൈ: അടുത്തമാസം നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ശിവസേനയും ബിജെപിയും ഒരുമിച്ച് മത്സരിക്കും. മുതിർന്ന ശിവസേന നേതാവ് വെള്ളിയാഴ്ച അറിയിച്ചതാണ് ഇക്കാര്യം. സെപ്തംബർ 22ന് ബി ജെ പി നേതാവ് അമിത് ഷാ മുംബൈയിൽ സന്ദർശനത്തിനായി എത്തുന്നതിനു മുമ്പോ എത്തുന്ന സമയത്തോ ആയിരിക്കും സഖ്യം പ്രഖ്യാപിക്കുക.

ശിവസേന സെക്രട്ടറി അനിൽ ദേശായി ടിവി ചാനലിനോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച മുതിർന്ന സേനാ നേതാക്കളുടെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 288 സീറ്റുകളിൽ 126 സീറ്റികളിൽ ശിവസേന മത്സരിക്കുമ്പോൾ 162 സീറ്റുകളിൽ ബിജെപിയും മത്സരിക്കും. അതേസമയം, മത്സരിക്കാൻ 50 ശതമാനം സീറ്റുകൾ ശിവസേനയ്ക്ക് വേണമെന്ന് മുതിർന്ന ശിവസേന നേതാവും മഹാരാഷ്ട്ര സർക്കാരിലെ മന്ത്രിയുമായ ദിവാകർ റാവത്ത് പറഞ്ഞു.

ആഭ്യന്തര കമ്പനികളുടെ കോർപറേറ്റ് നികുതിയിൽ ഇളവ്; മാന്ദ്യം പിടിച്ചു നിർത്താൻ പുതിയ പ്രഖ്യാപനവുമായി നിർമ്മല സിതാരാമൻ

50 - 50 ഫോർമുലയെ ബിജെപി ബഹുമാനിക്കണമെന്ന് സേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു. 2014 തെരഞ്ഞെടുപ്പിൽ ബി ജെ പിയും ശിവസേനയും മത്സരിച്ചത് സഖ്യമില്ലാതെ ആയിരുന്നു. സീറ്റ് വിഭജന ഫോർമുലയിൽ ഒരു തീരുമാനത്തിലെത്താൻ കഴിയാതിരുന്നത് ആയിരുന്നു കാരണം. 2014 ഒക്ടോബറിൽ ബിജെപി സർക്കാർ രൂപീകരിച്ചതിനു പിന്നാലെ സേന മന്ത്രിസഭയിൽ ചേരുകയായിരുന്നു.

First published: September 20, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...