താക്കറെയെക്കുറിച്ച് ഫേസ്ബുക്ക് കമന്‍റ്; യുവാവിനെ മർദ്ദിച്ച് തലമുണ്ഡനം ചെയ്ത് ശിവസേനക്കാർ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജെഎംഐ വിദ്യാർത്ഥികൾക്കെതിരായ പോലീസ് നടപടിയെ 1919 ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയുമായി താക്കറെ താരതമ്യം ചെയ്തിരുന്നു...

News18 Malayalam | news18-malayalam
Updated: December 23, 2019, 3:22 PM IST
താക്കറെയെക്കുറിച്ച് ഫേസ്ബുക്ക് കമന്‍റ്; യുവാവിനെ മർദ്ദിച്ച് തലമുണ്ഡനം ചെയ്ത് ശിവസേനക്കാർ
Mumbai-police
  • Share this:
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ വിമർശിച്ച് ഫേസ്ബുക്ക് കമന്‍റിട്ടയാൾക്ക് ശിവസേനക്കാരുടെ ക്രൂരമർദ്ദനം. മർദ്ദിച്ചശേഷം ഇയാളുടെ തലമുണ്ഡനം ചെയ്തു. ഹിരമണി തിവാരി (30) എന്നയാൾക്കാണ് മർദ്ദനമേറ്റത്. ഡിസംബർ 15 ന് ജാമിയ മില്ലിയ ഇസ്ലാമിയ വിദ്യാർത്ഥികൾക്കെതിരായ പോലീസ് നടപടിയെക്കുറിച്ചുള്ള ഉദ്ദവ് താക്കറെയുടെ പരാമർശത്തിനെതിരെയാണ് തിവാരി ഫേസ്ബുക്കിൽ കമന്‍റ് ഇട്ടത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജെഎംഐ വിദ്യാർത്ഥികൾക്കെതിരായ പോലീസ് നടപടിയെ 1919 ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയുമായി താക്കറെ താരതമ്യം ചെയ്തതിനെക്കുറിച്ചാണ് തിവാരി ഫേസ്ബുക്ക് പോസ്റ്റിട്ടത്. എന്നാൽ ചില ആളുകളിൽനിന്ന് ഭീഷണി ഉണ്ടായതിനെ തുടർന്ന് ഇയാൾ പോസ്റ്റ് ഡിലീറ്റ് ചെയ്തു. പക്ഷേ കഴിഞ്ഞ ദിവസം ശിവസേന പ്രവർത്തകരായ സമാധൻ ജുക്ദിയോയുടെയും പ്രകാശ് ഹസ്ബെയുടെയും നേതൃത്വത്തിലുള്ള സംഘം തിവാരിയെ ആക്രമിക്കുകയായിരുന്നു. ശാന്തിനഗറിലുള്ള വസതിക്കു പുറത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു മർദ്ദനം.

സംഭവത്തിൽ സിആർ‌പി‌സി സെക്ഷൻ 149 പ്രകാരം ശിവസേന പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് മുംബൈ പൊലീസ് അറിയിച്ചു. വിശ്വഹിന്ദു പരിഷത്ത്, ബജ്രംഗ്ദൾ തുടങ്ങിയ സംഘടനകളുടെ പ്രവർത്തകനായിരുന്നു താനെന്ന് തിവാരി പറയുന്നു. തന്നെ ആക്രമിച്ചവർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് തിവാരി ആവശ്യപ്പെട്ടു.

ജെ‌എം‌ഐ കോമ്പൗണ്ടിലേക്ക് പോലീസ് നിർബന്ധിച്ച് വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തത് ജാലിയൻവാലാബാഗ് കൂട്ടക്കൊല പോലെയാണെന്ന് ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു.
Published by: Anuraj GR
First published: December 23, 2019, 3:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading