നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Karachi Sweets| മുംബൈയിലെ പലഹാരകടയായ 'കറാച്ചി' സ്വീറ്റ്സിന്റെ പേര് മാറ്റണം; ആവശ്യവുമായി ശിവസേന

  Karachi Sweets| മുംബൈയിലെ പലഹാരകടയായ 'കറാച്ചി' സ്വീറ്റ്സിന്റെ പേര് മാറ്റണം; ആവശ്യവുമായി ശിവസേന

  ശിവസേനാ നേതാവിന്റെ ആവശ്യത്തെ തുടര്‍ന്ന് ഉടമ കടയുടെ ബാനര്‍ ഇപ്പോള്‍ ന്യൂസ് പേപ്പര്‍ കൊണ്ട് മറച്ചിരിക്കുകയാണ്

  Karachi Sweets

  Karachi Sweets

  • Last Updated :
  • Share this:
   മുംബൈയിലെ പ്രശസ്തമായ പലഹാരകടയായ കറാച്ചി സ്വീറ്റ്സിന്റെ പേര് മാറ്റണമെന്ന് ശിവസേനാ നേതാവ് ആവശ്യപ്പെടുന്ന വീഡിയോ വൈറലായിരുന്നു. ഏകദേശം 2 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ശിവസേന നേതാവ് നിതിന്‍ നന്ദ്ഗവോകര്‍ ബാദ്ര വെസ്റ്റിലുള്ള കടയില്‍ എത്തി കടയുടമയോട് പേര് മാറ്റണമെന്നാണ് ആവശ്യപ്പെടുന്നത്.

   വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വിഷയം ശ്രദ്ധ നേടി. നിങ്ങളുടെ പൂര്‍വികര്‍ പാകിസ്ഥാനില്‍ നിന്നുള്ളവരായിരിക്കാം. വിഭജനത്തെ തുടര്‍ന്ന് നിങ്ങള്‍ ഇന്ത്യയിലെത്തിയതാകാം. നിങ്ങള്‍ക്ക് സ്വാഗതം. എന്നാല്‍ കറാച്ചി എന്ന പേര് വെറുക്കുന്നു. തീവ്രവാദികളുടെ താവളമാണ് പാകിസ്ഥാനിലെ കറാച്ചി. ഇന്ത്യയിലാണ് നിങ്ങള്‍ ഇപ്പോള്‍ ജീവിക്കുന്നത്. നിങ്ങള്‍ അതുകൊണ്ട് കടയുടെ പേര് മാറ്റണം എന്നായിരുന്നു ശിവസേനാ നേതാവിന്റെ ആവശ്യം.

   Also Read തെരഞ്ഞെടുപ്പിന് മുമ്പേ LDF വിജയം ആരംഭിച്ചു; കണ്ണൂർ ആന്തൂർ നഗരസഭയിൽ ആറിടത്ത് എതിരില്ലാതെ സ്ഥാനാർഥികൾ വിജയിച്ചു

   നിങ്ങളുടെ പൂര്‍വികരുടെ പേര് നല്‍കാം. ഞങ്ങള്‍ അതിനെ ബഹുമാനിക്കും. കച്ചവടത്തിനും ഞങ്ങളുടെ പിന്തുണയുണ്ടാകും. ഞാന്‍ നിങ്ങള്‍ക്ക് സമയം അനുവദിക്കാം. മറാത്തിയിലുള്ള എന്തെങ്കിലും പേര് നല്‍കൂ എന്നും ശിവസേനാ നേതാവ് കടയുടമയോട് ആവശ്യപ്പെടുന്നുണ്ട്.

   ശിവസേനാ നേതാവിന്റെ ആവശ്യത്തെ തുടര്‍ന്ന് ഉടമ കടയുടെ ബാനര്‍ ഇപ്പോള്‍ ന്യൂസ് പേപ്പര്‍ കൊണ്ട് മറച്ചിരിക്കുകയാണ്. എന്നാൽ ശിവസേനാ നേതാവായ നന്ദ്ഗവോകറുടെ പ്രതികരണം പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്ന് ശിവസേനയുടെ വിശദീകരണം. 60 വര്‍ഷമായി മുംബയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കറാച്ചി സ്വീറ്റ്സ്. നന്ദ്ഗവോകര്‍ക്കെതിരെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുണ്ട്.
   Published by:user_49
   First published:
   )}