'മഹാരാഷ്ട്രയിൽ ശിവസേനയുടെ ആവശ്യം അംഗീകരിക്കില്ല'; മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കാനില്ലെന്ന് BJP ദേശീയ അധ്യക്ഷൻ അമിത് ഷാ

''മുഖ്യമന്ത്രിയായി എൻഡിഎ കണ്ടിരുന്നത് ദേവേന്ദ്ര ഫഡ്നാവിസിനെ''

News18 Malayalam | news18-malayalam
Updated: November 13, 2019, 8:02 PM IST
'മഹാരാഷ്ട്രയിൽ ശിവസേനയുടെ ആവശ്യം അംഗീകരിക്കില്ല'; മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കാനില്ലെന്ന് BJP ദേശീയ അധ്യക്ഷൻ അമിത് ഷാ
News18
  • Share this:
മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിസ്ഥാനം പങ്കുവെക്കാനില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ശിവസേന പുതുതായി മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്ന ശിവസേനയുടെ നിർബന്ധത്തെ തുടർന്ന് മുന്നണി ബന്ധത്തെ ബാധിക്കുകയും സർക്കാർ രൂപീകരണം വൈകിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഗവർണറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അമിത് ഷാ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത്.

മുഖ്യമന്ത്രിയായി എൻഡിഎ കണ്ടിരുന്നത് ദേവേന്ദ്ര ഫഡ്നാവിസിനെയാണെന്നും പുതിയ ആവശ്യങ്ങൾ അംഗീകരിക്കാനാകില്ലെന്നും അമിത് ഷാ പറഞ്ഞു.''തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രിയും ഞാനും പലതവണ പരസ്യമായി പറഞ്ഞതാണ്. നമ്മുടെ സഖ്യം വിജയിച്ചാൽ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമെന്ന്. അന്ന് ആരും എതിർത്തില്ല. ഇപ്പോൾ അവർ പുതിയ ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്, അവ ഞങ്ങൾക്ക് സ്വീകാര്യമല്ല, ”ഷാ പറഞ്ഞു. ഇടക്കാല തെരഞ്ഞെടുപ്പിനോട് യോജിപ്പില്ലെന്നും രാഷ്ട്രപതി ഭരണം ആരുടെയും അവസരം തള്ളാനല്ലെന്നും അമിത് ഷാ പറഞ്ഞു.

Also Read- ശബരിമല നിർണായക വിധി നാളെ; ബെഹ്റയടക്കം മൂന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിദേശത്ത്
First published: November 13, 2019, 8:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading