ലിംഗായത് ആത്മീയ ആചാര്യനും തുംകൂർ സിദ്ധഗംഗ മഠാധിപതിയുമായ ശിവകുമാര സ്വാമി അന്തരിച്ചു
ലിംഗായത് ആത്മീയ ആചാര്യനും തുംകൂർ സിദ്ധഗംഗ മഠാധിപതിയുമായ ശിവകുമാര സ്വാമി അന്തരിച്ചു
ശിവകുമാര സ്വാമിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും
Last Updated :
Share this:
ബെംഗളൂരു: ലിംഗായത്ത് പരമാചാര്യനും തുംകൂർ സിദ്ധഗംഗ മഠാധിപതിയുമായ ശിവകുമാര സ്വാമി അന്തരിച്ചു. നൂറ്റി പതിനൊന്നു വയസായിരുന്നു. ശ്വാസകോശ അണുബാധ കാരണം പതിനഞ്ച് ദിവസമായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ വൈകിട്ട് 4:30ന് നടക്കും. പാവപ്പെട്ടവർക്ക് വിദ്യാഭ്യാസവും ഭക്ഷണവുമെത്തിക്കുന്നതിൽ നൽകിയ സംഭാവനകൾക്ക് 2015ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. 2015 ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിരുന്നു.
ശിവകുമാര സ്വാമിയുടെ നിര്യാണത്തെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഒരു ദിവസത്തെ അവധിയും മൂന്നുദിവസം സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ശിവകുമാര സ്വാമിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പാവർപ്പെട്ടവർക്കുവേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.
His Holiness Dr. Sree Sree Sree Sivakumara Swamigalu lived for the people, especially the poor and vulnerable. He devoted himself towards alleviating ills like poverty, hunger and social injustice.
Prayers and solidarity with his countless devotees spread all across the world. pic.twitter.com/AqgOLgqTrn
ബസവേശ്വരന്റെ പുനർജന്മമായാണ് സ്വാമിയെ വിശ്വാസികൾ കണക്കാക്കുന്നത്. നൂറിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ശ്രീ സിദ്ധഗംഗ എജ്യൂക്കേഷൻ സൊസൈറ്റിയുടെ തലവനായിരുന്നു അദ്ദേഹം. സ്വാമിയുടെ വിയോഗത്തെ തുടർന്നു കർണാടകയിലെ രാഷ്ട്രീയപാർട്ടി പരിപാടികളെല്ലാം റദ്ദാക്കി. സർക്കാരിനെതിരായ ബിജെപി നീക്കം പ്രതിരോധിക്കാൻ റിസോർട്ടിലേക്കു മാറ്റിയ എംഎൽഎമാരോട് തിരികെ എത്താൻ കോൺഗ്രസ് ആവശ്യപ്പെട്ടു. കോൺഗ്രസ് നിയമസഭാ കക്ഷിയോഗവും റദ്ദാക്കി.
I have had the privilege to visit the Sree Siddaganga Mutt and receive the blessings of His Holiness Dr. Sree Sree Sree Sivakumara Swamigalu.
The wide range of community service initiatives being done there are outstanding and are at an unimaginably large scale. pic.twitter.com/wsmRp2cERd
മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും ഉപമുഖ്യമന്ത്രി പരമേശ്വരയ്യയും ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പയും മറ്റ് മുതിർന്ന നേതാക്കളും തുംകൂറിലെ സിദ്ധഗംഗ മഠത്തിലെത്തി. പ്രധാന റോഡുകളിലെല്ലാം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.