• HOME
  • »
  • NEWS
  • »
  • india
  • »
  • 'ജിഹാദ് എന്ന ആശയം ഇസ്ലാമിൽ മാത്രമല്ല ഗീതയിലും ക്രിസ്തു മതത്തിലുമുണ്ട്': ശിവരാജ് പാട്ടീൽ

'ജിഹാദ് എന്ന ആശയം ഇസ്ലാമിൽ മാത്രമല്ല ഗീതയിലും ക്രിസ്തു മതത്തിലുമുണ്ട്': ശിവരാജ് പാട്ടീൽ

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയും ആയിരുന്ന മൊഹ്സിന കിദ്വായിയുടെ ആത്മകഥയുടെ പ്രകാശന വേളയിലായിരുന്നു ശിവരാജ് പാട്ടീലിൻ്റെ വിവാദ പരാമർശം

 (File Image: ANI)

(File Image: ANI)

  • Share this:
    ജിഹാദ് എന്ന ആശയം ഇസ്ലാമിൽ മാത്രമല്ല ഭഗവത് ഗീതയിലും ക്രിസ്തു മതത്തിലും ഉണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശിവരാജ് പാട്ടീൽ പറഞ്ഞു. ഈ പ്രസ്താവനയെ തുടർന്ന് കോൺഗ്രസിനെതിരെ രംഗത്തു വന്ന ബിജെപി, കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ചു.

    മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയും ആയിരുന്ന മൊഹ്സിന കിദ്വായിയുടെ ആത്മകഥയുടെ പ്രകാശന വേളയിലായിരുന്നു ശിവരാജ് പാട്ടീലിൻ്റെ വിവാദ പരാമർശം. 'ഇസ്ലാം മതത്തിലെ ജിഹാദിനെ കുറിച്ച് ഏറെ ചർച്ച നടക്കുന്നുണ്ട്. എന്നാൽ, നല്ല ഉദ്ദേശ്യങ്ങളുണ്ടായിട്ടും ശരിയായ കാര്യം ചെയ്തിട്ടും ആരും മനസ്സിലാക്കുകയോ പ്രതികരിക്കുകയോ ചെയ്യാതിരിക്കുമ്പോഴാണ് ഈ ആശയം ഉയർന്നുവരുന്നത്. അപ്പോൾ ഒരാൾക്ക് ബലപ്രയോഗം നടത്താം എന്നാണ് ഈ ആശയം കൊണ്ട് ഉദ്ദേശിക്കുന്നത്' പാട്ടീൽ പറഞ്ഞു.

    Also Read- നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് തിരിച്ചടി; വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

    “ഇത് ഖുറാനിൽ മാത്രമല്ല ഉള്ളത്, മഹാഭാരതത്തിലും ഗീതയിലുമുണ്ട്. ഗീതയിൽ ഒരു ഭാഗത്ത്, ശ്രീകൃഷ്ണനും അർജ്ജുനനോട് ജിഹാദിനെ കുറിച്ചാണ് പറയുന്നത്. എന്നാൽ ഇത് ഖുറാനിലും ഗീതയിലും മാത്രമല്ല ക്രിസ്തു മതത്തിലുമുണ്ട്,” പാട്ടീൽ അവകാശപ്പെട്ടു.

    “എല്ലാം വിശദീകരിച്ച ശേഷം, ആളുകൾക്ക് മനസ്സിലാകുന്നില്ലെങ്കിൽ, അവർ ആയുധങ്ങളുമായാണ് വരുന്നതെങ്കിൽ നിങ്ങൾക്ക് ഓടാനാകില്ല, നിങ്ങൾക്ക് അതിനെ ജിഹാദ് എന്ന് വിളിക്കാനാകില്ല, അത് തെറ്റാണെന്ന് നിങ്ങൾക്ക് പറയാനാകില്ല. ഇതാണ് നമ്മൾ മനസ്സിലാക്കേണ്ടത്, കയ്യിൽ ആയുധമുള്ള ആളുകളെ പറഞ്ഞ് മനസ്സിലാക്കാം എന്ന് കരുതരുത്,” എന്നും പാട്ടീൽ പറഞ്ഞു.

    സ്വന്തം മതം പിന്തുടരുന്നതോടൊപ്പം മറ്റെല്ലാ മതങ്ങളെയും ബഹുമാനിക്കുന്നതിനെ കുറിച്ച് മൊഹ്സിന കിദ്വായിയുടെ പുസ്തകം ചർച്ച ചെയ്യുന്നുണ്ടെന്നു ലോകത്ത് സമാധാനം ആവശ്യമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.

    Also Read- ബുദ്ധസന്യാസിനിയുടെ വേഷത്തിൽ ചാരപ്രവർത്തനം; ചൈനീസ് യുവതി ഡൽഹിയിൽ പിടിയിൽ

    എന്നാൽ ഈ പ്രസ്താവനയ്ക്ക് എതിരെ ബിജെപി രംഗത്തു വന്നു. “എഎപിയുടെ ഗോപാൽ ഇതാലിയയ്ക്കും രാജേന്ദ്ര പാലിനും ശേഷം, ഹിന്ദു വിരുദ്ധതയിലും വോട്ട് ബാങ്ക് രാഷ്ട്രീയത്തിലും പിന്നിൽ പോകാതിരിക്കാൻ, കൃഷ്ണൻ അർജ്ജുനന് ജിഹാദ് പഠിപ്പിച്ചു കൊടുത്തെന്നാണ് കോൺഗ്രസ് നേതാവ് ശിവരാജ് പാട്ടീൽ പറയുന്നത്. ഹിന്ദു/കാവി ഭീകരത എന്ന പ്രയോഗം ഉണ്ടാക്കിയതും രാമക്ഷേത്രത്തെ എതിർത്തതും രാമൻ്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്തതും 'ഹിന്ദുത്വ = ഐഎസ്ഐഎസ്' എന്ന് പറഞ്ഞതും കോൺഗ്രസ് ആണ്,” ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല ട്വിറ്ററിൽ കുറിച്ചു.

    കോൺഗ്രസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ താൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്കാണ് വോട്ട് ചെയ്തതെന്നും പാട്ടീൽ തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. എന്നാൽ, പ്രസംഗത്തിൽ ഏതാനും തവണ ഖാർഗെയെ ഖണ്ടേൽവാൾ എന്നാണ് പാട്ടീൽ അഭിസംബോധന ചെയ്തത്. ദീർഘ നേരം സംസാരിച്ച പാട്ടീൽ അടിസ്ഥാനപരമായ രാഷ്ട്രീയത്തെ കുറിച്ചും പറഞ്ഞു.

    കോൺഗ്രസിൻ്റെ മുതിർന്ന നേതാവും മുൻ ലോക് സഭാ സ്പീക്കറും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമാണ് മഹാരാഷ്ട്രയിൽ നിന്നുള്ള നേതാവായ ശിവരാജ് പാട്ടീൽ.
    First published: