• HOME
  • »
  • NEWS
  • »
  • india
  • »
  • റഫേലിനെ കുറിച്ച് കുറച്ച് സംസാരിക്കുക; ഉപദേശവുമായി ശിവസേന

റഫേലിനെ കുറിച്ച് കുറച്ച് സംസാരിക്കുക; ഉപദേശവുമായി ശിവസേന

റഫേൽ പ്രശ്നത്തിൽ കുറഞ്ഞ പക്ഷം ധാർഷ്ഠ്യം കാണിക്കാതിരിക്കുകയും ക്ഷമയോടെ സംസാരിക്കുകയും വേണം.

news18

news18

  • News18
  • Last Updated :
  • Share this:
    മുംബൈ: സഖ്യകക്ഷിയായ ബിജെപിക്ക് ഉപദേശവുമായി ശിവസേന. കോൺഗ്രസ് അഴിമതി ആരോപിക്കുന്ന റഫേല്‍ ഇടപാടിനെ കുറിച്ച് കുറച്ച് മാത്രം സംസാരിക്കണമെന്നാണ് ബിജെപിക്ക് ശിവസേന നൽകുന്ന ഉപദേശം. ആവശ്യമില്ലാത്ത പ്രസ്താവനകളെ ശ്രദ്ധിക്കണമെന്നും അതല്ലെങ്കിൽ അവ ദേശീയ പാർട്ടിക്ക് തന്നെ ബുദ്ധിമുട്ടാകുമെന്നാണ് ശിവസേന പറയുന്നത്.

    also read: 'കേരളത്തോടൊപ്പം വിശ്വാസത്തോടൊപ്പം' ആചാരം തകര്‍ക്കാന്‍ ബിജെപി അനുവദിക്കില്ലെന്ന് നരേന്ദ്ര മോദി

    പാർട്ടി പത്രമായ സാംനയിലെഴുതിയ ലേഖനത്തിലാണ് സേന ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. റഫേൽ പ്രശ്നത്തിൽ കുറഞ്ഞ പക്ഷം ധാർഷ്ഠ്യം കാണിക്കാതിരിക്കുകയും ക്ഷമയോടെ സംസാരിക്കുകയും വേണം. പ്രതിരോധമന്ത്രി മുതൽ ബിജെപിയിലെ നേതാക്കൾ വരെ അവർക്കിഷ്ടമുള്ളത് പറയുന്നു- സാംനയിലെഴുതിയ ലേഖനത്തിൽ സേന വിമർശിക്കുന്നു.

    ഇത് പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കും. അതിനാൽ കുറച്ച് സംസാരിക്കാൻ ഞങ്ങൾ ഉപദേശിക്കുന്നു- ലേഖനത്തിൽ വ്യക്തമാക്കിയിരിക്കുന്നു. പ്രധാനമന്ത്രിയുടെ പബ്ലിസിറ്റിക്കായി പ്രത്യേക ചാനൽ വേണം എന്നത് ബിജെപിയുടെ ആഭ്യന്തര പ്രശ്നമാണെന്നും സാംനയിൽ വ്യക്തമാക്കുന്നു.

    ഒന്നോ രണ്ടോ ചാനലുകൾ ഒഴികെ ബാക്കിയെല്ലാ ചാനലുകളും നമോടിവിയാണ്. മോദിയുടെ പ്രസംഗങ്ങൾ വളരെ പ്രാധാന്യത്തോടെയാണ് നൽകുന്നത്. അതുകൊണ്ട് നമോ ചാനലിന് നിരോധനം ഏർപ്പെടുത്തുന്നത് ഒഴിവാക്കാമായിരുന്നു. സേന പറയുന്നു.

    ഇലക്ട്രോണിക് മാധ്യമങ്ങൾക്കു മേൽ ബിജെപിക്ക് വളരെയധികം സ്വാധീനമുണ്ടെന്നും അതിന്റെ നേട്ടം പാർട്ടിക്ക് ലഭിക്കുമെന്നും സേന ലേഖനത്തിൽ വ്യക്തമാക്കുന്നു.
    First published: