നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഷാരൂഖ് ഖാൻ ചുംബിച്ചത് എന്തിന്? കാരണം വെളിപ്പെടുത്തി മുൻ പാക് ക്രിക്കറ്റ് താരം ഷുഹൈബ് അക്തർ

  ഷാരൂഖ് ഖാൻ ചുംബിച്ചത് എന്തിന്? കാരണം വെളിപ്പെടുത്തി മുൻ പാക് ക്രിക്കറ്റ് താരം ഷുഹൈബ് അക്തർ

  എന്നാൽ ഷാരൂഖ് ഖാൻ കുറിച്ച് ഒരു ടിവി ഷോയിൽ സംസാരിക്കുന്ന ഷുഹൈബ് അക്തറിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്.

  News18

  News18

  • Share this:
   മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളറായ ഷുഹൈബ് അക്തർ ഇന്ത്യയിലും നിരവധി ആരാധകരുള്ള ക്രിക്കറ്ററാണ്. ഐപിഎല്ലിൽ ഷാരൂഖ് ഖാൻ ഉടമസ്ഥനായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലും ഷുഹൈബ് അക്തർ കളിച്ചിട്ടുണ്ട്. കളിക്കിടെ പലപ്പോഴും ഷാരൂഖ് ഖാനൊപ്പം ഷുഹൈബ് അക്തറിനെ കാണാനും സാധിക്കുമായിരുന്നു. 2008ലെ ആദ്യ ഐപിഎൽ സീസണിലെ മൂന്ന് മത്സരങ്ങളിൽ മാത്രമാണ് ഷുഹൈബ് അക്തർ കളിച്ചിട്ടുള്ളതെങ്കിലും അഞ്ച് വിക്കറ്റുകൾ നേടാൻ അദ്ദേഹത്തിന് സാധിച്ചു.

   എന്നാൽ ഷാരൂഖ് ഖാൻ കുറിച്ച് ഒരു ടിവി ഷോയിൽ സംസാരിക്കുന്ന ഷുഹൈബ് അക്തറിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. ടിവി ഷോയിലെ അവതാരകൻ ഷാരൂഖ് ഖാൻ ഷുഹൈബ് അക്തറിനെ ചുംബിക്കുന്ന ഒരു ചിത്രം കാണിച്ച് എന്തിനായിരുന്നു ഇതെന്ന് ചോദിക്കുന്നു. താനും ഷാരൂഖിനോട് എപ്പോഴും മറ്റുള്ളവരെ ചുംബിക്കുന്നത് എന്തിനാണെന്ന് ചോദിച്ചിരുന്നുവെന്ന് അക്തർ പറയുന്നു. അതിന് ഷാരൂഖ് മറുപടി പറഞ്ഞത്, ഞാൻ ഒരു താരമാണ് ഞാൻ ചുംബിച്ചവർ ഒരിക്കലെങ്കിലും എന്റെ ആരാധകർ ആയിരിക്കും. എന്നാൽ ഞാൻ അവർക്ക് മുത്തം നൽകിയാൽ ജീവിത കാലം മുഴുവൻ അവർ എന്റെ ആരാധകരായി മാറും എന്നായിരുന്നുവെന്ന് ഷുഹൈബ് അക്തർ പറഞ്ഞു. ഞാനും ഷാരൂഖ് ഖാനും എല്ലാം താരങ്ങളാണ്. എന്നാൽ തന്റെ സ്നേഹ ചുംബനത്തിലൂടെ ഷാരൂഖ് അവരുടെ ജീവിതകാലം ആരാധകരാക്കി മാറ്റുന്നു. മാത്രമല്ല, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൗഹൃദം വളർത്താനും ഈ ചിത്രത്തിന് സാധിക്കുമെന്നും അക്തർ പറഞ്ഞു.

   Also Read  ജനപ്രിയ ബോളിവുഡ് സംവിധായകന്റെ കണ്ടിരിക്കേണ്ട മികച്ച സിനിമകൾ

   നേരത്തെ ഇന്ത്യയിൽ ഐപിഎൽ കളിക്കാൻ എത്തിയപ്പോൾ പ്രശസ്ത സിനിമാ സംവിധായകനും പ്രൊഡ്യൂസറുമായ മഹേഷ് ഭട്ട് ഷുഹൈബ് അക്തറിന് തന്റെ ചിത്രമായ ഗ്യാങ്സ്റ്ററിൽ പ്രധാന റോൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ താൻ ക്രിക്കറ്റിൽ മാത്രമാണ് ശ്രദ്ധിക്കുന്നതെന്ന് പറഞ്ഞ് അക്തർ വാ​ഗ്ദാനം നിരസിക്കുകയായിരുന്നു. ഇതേക്കുറിച്ച് പിന്നീട് ഒരു ഇന്റർവ്യൂവില്‌‍‍ അക്തർ തമാശയായി പറഞ്ഞത്, മഹേഷ് ഭട്ട് തന്നിൽ ഒരു മൃഗത്തെയാണ് കണ്ടതെന്നും അതിനെയാണ് അദ്ദേഹത്തിന് ക്യാമറയിൽ പകർത്തേണ്ടിയിരുന്നത്. പ്രത്യേക അഭിനയമികവൊന്നും അദ്ദേഹത്തിന് ആവശ്യമില്ലായിരുന്നു എന്നും അക്തർ പറഞ്ഞിരുന്നു.

   Also Read ഈ ഗ്രാമത്തിൽ ജാതിയ്ക്കും മതത്തിനും സ്ഥാനമില്ല; നാല് മുസ്ലീം കുടുംബങ്ങൾക്കായി പള്ളി പണിയാൻ നാട്ടുകാർ

   ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ സജീവമാണ് ഷുഹൈബ് അക്തർ. സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി സംവാദവും നടത്താനും അക്തർ സമയം കണ്ടെത്താറുണ്ട്. അടുത്തിടെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ സംവദിച്ച അക്തറിനോട് ഒരാൾ ചോദിച്ചത് ഇഷ്ടപ്പെട്ട ബോളിവുഡ് നടൻ ആരാണ് എന്നായിരുന്നു. അതിന് ഉത്തരമായി ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെ പേരാണ് ഷുഹൈബ് അക്തർ നൽകിയത്. സൽമാൻ ഖാനെ ടാഗ് ചെയ്ത് ഷർട്ട് ഇല്ലാതെ മസിലുകളുമായി നിൽക്കുന്ന സൽമാൻ ഖാന്റെ ഒരു ചിത്രവും ഷുഹൈബ് അക്തർ പോസ്റ്റ് ചെയ്തു. മുമ്പൊരിക്കൽ ഒരു ഇന്റർവ്യൂവിൽ തന്റെ ആത്മകഥ എപ്പോഴെങ്കിലും സിനിമ ആക്കിയാൽ സൽമാൻ ഖാൻ തന്നെ തന്റെ വേഷത്തിൽ അഭിനയിക്കണം എന്നാണ് ആഗ്രഹമെന്നും ഷുഹൈബ് അക്തർ പറഞ്ഞിരുന്നു.
   Published by:Aneesh Anirudhan
   First published:
   )}