ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന പെൺകുട്ടിയുടെ മൃതദേഹം തെരുവുനായ കടിച്ചു കീറി; വീഡിയോ സമൂഹമാധ്യമങ്ങളിൽ
ആശുപത്രി വരാന്തയിൽ സ്ട്രെച്ചറിൽ വെള്ളത്തുണി കൊണ്ട് പൊതിഞ്ഞ മൃതദേഹമെന്നു തോന്നിപ്പിക്കുന്നതിൽ നായ കടിച്ചു വലിക്കുന്നതാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.

വീഡിയോ ദൃശ്യത്തിൽ നിന്നും
- News18 Malayalam
- Last Updated: November 27, 2020, 12:34 PM IST
സാമ്പൽ∙ ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന പെൺകുട്ടിയുടെ മൃതദേഹം തെരുവുനായ കടിച്ചു കീറി. സംഭവത്തിന്റെ 20 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. യുപിയിലെ സാമ്പൽ ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് വാഹനാപകടത്തിൽ മരിച്ച പെൺകുട്ടിയുടെ മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു കീറിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആശുപത്രി വരാന്തയിൽ സ്ട്രെച്ചറിൽ വെള്ളത്തുണി കൊണ്ട് പൊതിഞ്ഞ മൃതദേഹമെന്നു തോന്നിപ്പിക്കുന്നതിൽ നായ കടിച്ചു വലിക്കുന്നതാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.
വ്യാഴാഴ്ചയുണ്ടായ വാഹനാപകടത്തിലാണ് പെൺകുട്ടി മരിച്ചത്. അതേസമയം ആശുപത്രിയിൽ എത്തിക്കുമ്പോൾ പെൺകുട്ടിക്കു ജീവനുണ്ടായിരുന്നോയെന്നു വ്യക്തമല്ല. പെൺകുട്ടിയുടെ മൃതദേഹം ആരും ശ്രദ്ധിക്കാതെ ഒന്നര മണിക്കൂറോളം വരാന്തയിൽ അനാഥമായി കിടന്നുവെന്നു പെൺകുട്ടിയുടെ പിതാവ് ചരൺ സിങ്ങിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. സാമ്പാൽ സർക്കാർ ആശുപത്രിയിൽ തെരുവുനായ ശല്യം ഉണ്ടെന്ന വിഷയം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും ആശുപത്രി അധികൃതർ പറയുന്നു.
പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ സമ്മതിക്കാതെ കുടുംബം നിർബന്ധപൂർവം കൊണ്ടുപോകുകയായിരുന്നു. മൃതദേഹം പുറത്തെത്തിക്കുമ്പോൾ സംഭവിച്ച പിഴവാണ് വിവാദത്തിനു വഴി തുറന്നതെന്നും ഡോക്ടർ സുഷിൽ വർമ പറഞ്ഞു.
സംഭവം അന്വേഷിക്കാൻ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ആ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന തൂപ്പുകാരനെയും വാർഡ് ബോയിയെയും സസ്പെൻഡ് ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു. അത്യാഹിത വിഭാഗം ഡോക്ടറോടും ഫാർമസിസ്റ്റിനോടും വിശദീകരണം തേടിയിട്ടുണ്ട്.
വ്യാഴാഴ്ചയുണ്ടായ വാഹനാപകടത്തിലാണ് പെൺകുട്ടി മരിച്ചത്. അതേസമയം ആശുപത്രിയിൽ എത്തിക്കുമ്പോൾ പെൺകുട്ടിക്കു ജീവനുണ്ടായിരുന്നോയെന്നു വ്യക്തമല്ല. പെൺകുട്ടിയുടെ മൃതദേഹം ആരും ശ്രദ്ധിക്കാതെ ഒന്നര മണിക്കൂറോളം വരാന്തയിൽ അനാഥമായി കിടന്നുവെന്നു പെൺകുട്ടിയുടെ പിതാവ് ചരൺ സിങ്ങിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
संभल में स्वास्थ्य सेवाओं की रोंगटे खड़े कर देने वाली खौफनाक तस्वीर आई सामने।जिला अस्पताल में स्वास्थ्य कर्मियों की लापरवाही की वजह से स्ट्रेचर पर रखे बच्ची के शव को कुत्तों ने नोच कर खाया। जांच करा लापवाही बरतने वालों के खिलाफ हो सख्त कार्रवाई। शोकाकुल परिवार के प्रति संवेदना! pic.twitter.com/3tgEHCTQpb
— Samajwadi Party (@samajwadiparty) November 26, 2020