• HOME
  • »
  • NEWS
  • »
  • india
  • »
  • ക്യാരിബാഗിന് മൂന്നു രൂപ ഈടാക്കി; ബാറ്റയ്ക്ക് പിഴ 9000 രൂപ

ക്യാരിബാഗിന് മൂന്നു രൂപ ഈടാക്കി; ബാറ്റയ്ക്ക് പിഴ 9000 രൂപ

പരസ്യം പതിച്ച പേപ്പർ ക്യാരിബാഗിന് പണം ഈടാക്കുന്ന മറ്റ് ബ്രാൻഡുകൾക്കുമുള്ള താക്കീതാണ് ഈ വിധിയെന്ന് നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നു

bata

bata

  • Last Updated :
  • Share this:
    ന്യൂഡൽഹി: പേപ്പർ ക്യാരിബാഗിന് ഉപഭോക്താവിൽനിന്ന് മൂന്ന് രൂപ ഈടാക്കിയ പ്രമുഖ ചെരുപ്പ് നിർമ്മാതാക്കളായ ബാറ്റയ്ക്ക് ഉപഭോക്തൃ ഫോറം 9000 രൂപ പിഴ വിധിച്ചു. ചണ്ഡിഗഢ് സ്വദേശിയായ ദിനേഷ് പ്രസാദ് എന്ന ഉപഭോക്താവ് നൽകിയ പരാതിയിലാണ് വിധി.

    ചണ്ടിഗഢിലെ 22ഡി സെക്ടറിലുള്ള ബാറ്റ ഷോറൂമിൽനിന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് ദിനേഷ് 399 രൂപയ്ക്ക് ഒരു ജോഡി ചെരുപ്പ് വാങ്ങിയത്. ഇതിന്‍റെ വില 399 രൂപയായിരുന്നു. എന്നാൽ പേപ്പർ ക്യാരിബാഗിന്‍റേത് കൂടി ചേർത്ത് 402 രൂപയാണ് ബില്ലായി നൽകിയത്. എന്നാൽ ബാറ്റയുടെ പരസ്യം ഉൾപ്പടെയുള്ള പേപ്പർ ക്യാരിബാഗിന് കാശ് ഈടാക്കുന്നത് ഒരിക്കലും നീതികരിക്കാനാകാത്തതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദിനേഷ് ഉപഭോക്തൃ ഫോറത്തിൽ പരാതി നൽകുകയായിരുന്നു. ഇതിൻമേലാണ് കഴിഞ്ഞ ദിവസം 9000 രൂപ പിഴയൊടുക്കാൻ ഉപഭോക്തൃ ഫോറം വിധിച്ചത്.

    ഡെസ്‌ക് ടോപ്പില്‍ ഫേസ്ബുക്കും വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും പണിമുടക്കി; പക്ഷെ മൊബൈലില്‍ ലഭിക്കും

    ഉപഭോക്താക്കൾക്ക് സൌജന്യമായി പേപ്പർ ക്യാരിബാഗ് നൽകാനും വിധിയിൽ നിർദേശിച്ചിട്ടുണ്ട്. പരാതിക്കാരന് ക്യാരിബാഗിന് ഈടാക്കിയ മൂന്നു രൂപയും കോടതിച്ചെലവായി 1000 രൂപയും നൽകാനും ഉപഭോക്തൃഫോറം വിധിച്ചിട്ടുണ്ട്. ഇതുകൂടാതെ 3000 രൂപ നഷ്ടപരിഹാരമായും 5000 രൂപ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്‍റെ നിയമസഹായ അക്കൌണ്ടിലേക്കും നൽകാനാണ് വിധിയിൽ പറയുന്നത്. പരസ്യം പതിച്ച പേപ്പർ ക്യാരിബാഗിന് പണം ഈടാക്കുന്ന മറ്റ് ബ്രാൻഡുകൾക്കുമുള്ള താക്കീതാണ് ഈ വിധിയെന്ന് നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
    First published: