ന്യൂഡൽഹി: പൊതുമുതൽ ആരെങ്കിലും നശിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ വെടിയുതിര്‍ക്കണമെന്ന് കേന്ദ്രമന്ത്രിയുടെ നിർദേശം. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടുയരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ റെയിൽവെ സഹമന്ത്രിയായ സുരേഷ് അംഗദിയാണ് ഇത്തരമൊരു നിർദേശം റെയിൽ അതോറിറ്റിക്ക് നൽകിയത്.
'റെയിൽവേയുടെ വസ്തു വകകൾ ആരെങ്കിലും നശിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ, കർശന നടപടി തന്നെ എടുക്കണമെന്ന് അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് ആവശ്യപ്പെടുമെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം. നടപടിയെന്ന് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന ചോദ്യത്തിനായിരുന്നു ഷൂട്ട് അറ്റ് സൈറ്റ് എന്ന് അദ്ദേഹം മറുപടി നൽകിയത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ റെയിൽവെയുടെ വസ്തു വകകൾക്ക് നാശം സംഭവിക്കാതിരിക്കാൻ എന്തു നടപടികൾ സ്വീകരിച്ചു എന്ന റിപ്പോർട്ടമാരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അംഗദി.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.