• HOME
 • »
 • NEWS
 • »
 • india
 • »
 • സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കാൻ കോഴ്‌സുകള്‍, മിഷൻ 2047 സിഡി, കണക്കില്ലാത്ത പണവും; PFI കേന്ദ്രങ്ങളിലെ റെയ്ഡിൽ കണ്ടെത്തിയത്

സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കാൻ കോഴ്‌സുകള്‍, മിഷൻ 2047 സിഡി, കണക്കില്ലാത്ത പണവും; PFI കേന്ദ്രങ്ങളിലെ റെയ്ഡിൽ കണ്ടെത്തിയത്

ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കാനുള്ള 'മിഷന്‍ 2047' മായി (mission 2047) ബന്ധപ്പെട്ട ബ്രോഷന്‍, സിഡി, ഐഇഡി കോഴ്‌സ് മെറ്റീരിയലുകൾ, കണക്കില്‍പ്പെടാത്ത പണം എന്നിവപോപ്പുലര്‍ ഫ്രണ്ടിന്റെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡുകളില്‍ (raid) അന്വേഷണ ഏജന്‍സികള്‍ കണ്ടെടുത്തു

(PTI Photo)

(PTI Photo)

 • Last Updated :
 • Share this:
  പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റിനു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ (PFI) നിരോധിച്ച് ഉത്തരവിറക്കി. ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കാനുള്ള 'മിഷന്‍ 2047' മായി (mission 2047) ബന്ധപ്പെട്ട ബ്രോഷന്‍, സിഡി, ഐഇഡി കോഴ്‌സ് മെറ്റീരിയലുകൾ, കണക്കില്‍പ്പെടാത്ത പണം എന്നിവപോപ്പുലര്‍ ഫ്രണ്ടിന്റെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡുകളില്‍ (raid) അന്വേഷണ ഏജന്‍സികള്‍ കണ്ടെടുത്തു.

  ഏഴ് സംസ്ഥാനങ്ങളിലായി നടത്തിയ റെയ്ഡുകളില്‍ പിഎഫ്‌ഐയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന 150-ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 16 വര്‍ഷം പഴക്കമുള്ള സംഘടനയാണ് പോപ്പുലർ ഫ്രണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ സ്ഥാപക അംഗങ്ങളില്‍ ചിലര്‍ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ (SIMI) നേതാക്കളാണെന്നും പിഎഫ്ഐക്ക് ജമാത്ത്-ഉല്‍-മുജാഹിദീന്‍ ബംഗ്ലാദേശുമായി (JMB) ബന്ധമുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. ജെഎംബിയും സിമിയും നിരോധിത സംഘടനകളാണ്.

  Also Read- കൊല്ലം കരുനാഗപ്പള്ളിയിൽ PFI ആയുധ പരിശീലന കേന്ദ്രമെന്ന് സൂചന; പരിശീലനം നടന്നത് കാരുണ്യ ട്രസ്റ്റിന്റെ മറവിൽ

  പോപ്പുലർ ഫ്രണ്ടിന് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ (ISIS) പോലുള്ള ആഗോള ഭീകരസംഘടനകളുമായുള്ള അന്താരാഷ്ട്ര ബന്ധങ്ങളുടെ നിരവധി തെളിവുകളുണ്ടെന്നും ഉത്തരവില്‍ പറയുന്നു. രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ച് ഒരു സമുദായത്തെ ലക്ഷ്യം വെച്ചുകൊണ്ട് പിഎഫ്‌ഐയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളോ മുന്നണികളോ രഹസ്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ചില പിഎഫ്‌ഐ കേഡര്‍മാര്‍ അന്താരാഷ്ട്ര ഭീകര സംഘടനകളില്‍ ചേര്‍ന്നിട്ടുള്ളതായും ഉത്തരവില്‍ പറയുന്നു.

  റെയ്ഡിൽ 'എളുപ്പത്തില്‍ ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് സ്‌ഫോടക വസ്തുക്കള്‍ എങ്ങനെ നിര്‍മ്മിക്കാമെന്ന ഒരു ഹ്രസ്വകാല കോഴ്സ്' എന്ന ശീര്‍ഷകത്തിലുള്ള ഒരു രേഖ യുപിയിലെ പിഎഫ്ഐ നേതാവ് അഹമ്മദ് ബേഗ് നദ്വിയില്‍ നിന്ന് കണ്ടെടുത്തതായി വൃത്തങ്ങള്‍ സിഎന്‍എന്‍-ന്യൂസ് 18-നോട് പറഞ്ഞു. ഇതോടൊപ്പം, മഹാരാഷ്ട്രയിലെ പിഎഫ്‌ഐ വൈസ് പ്രസിഡന്റിന്റെ പക്കല്‍ നിന്ന് 'മിഷന്‍ 2047' സംബന്ധിച്ച ഒരു ബ്രോഷറും സിഡിയും പിടിച്ചെടുത്തിട്ടുണ്ട്. മഹാരാഷ്ട്ര പിഎഫ്‌ഐ സംസ്ഥാന പ്രസിഡന്റിന്റെ വീട്ടില്‍ നിന്ന് PE പരിശീലന സാമഗ്രികളും കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും പിഎഫ്ഐ നേതാക്കളില്‍ നിന്ന് അനധികൃത പണവും കണ്ടെടുത്തിട്ടുണ്ട്. എളുപ്പത്തില്‍ ലഭ്യമായ മെറ്റീരിയലുകള്‍ ഉപയോഗിച്ച് സ്‌ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനുള്ള രേഖ, ഐഎസ്‌ഐഎസ്, ഗജ്വ-ഇ-ഹിന്ദ് തുടങ്ങിയവയുമായി ബന്ധപ്പെട്ട വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവുകള്‍ എന്നിവയും ഉത്തര്‍പ്രദേശ് പോപ്പുലർ ഫ്രണ്ട് നേതൃത്വത്തില്‍ നിന്ന് കണ്ടെടുത്തു. തമിഴ്‌നാട് പിഎഫ്‌ഐ നേതാക്കളില്‍ നിന്ന് ലോറന്‍സ് ഹാന്‍ഡ്ഹെല്‍ഡ് മറൈന്‍ റേഡിയോ സെറ്റുകളും കണ്ടെത്തിട്ടുണ്ട്.

  Also Read- PFI ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട കേരളത്തിലെ അഞ്ച് RSS നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ

  നിലവില്‍, പിഎഫ്‌ഐ ചെയര്‍മാന്‍ ഒഎംഎ സലാം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ (കെഎസ്ഇബി) നിന്ന് സസ്പെന്‍ഷനിലാണ്. കൂടാതെ അനധികൃത വിദേശയാത്ര നടത്തിയതിനും സര്‍ക്കാര്‍ ജീവനക്കാരനായിരിക്കെ പിഎഫ്‌ഐ ചെയര്‍മാന്‍ പദവി വഹിച്ചതിനും അദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്. സലാമിന്റെ അടുത്ത കൂട്ടാളിയായ എം മുഹമ്മദ് ഇസ്മയിലില്‍ നിന്ന് ഇന്ത്യയില്‍ 'ആഭ്യന്തര യുദ്ധസമാനമായ സാഹചര്യം' സൃഷ്ടിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ചുള്ള ഒരു ഡയറിയും ഇഡി കണ്ടെടുത്തിട്ടുണ്ട്.

  പി.എഫ്.ഐ ദേശീയ സെക്രട്ടറിയായ നസറുദ്ദീന്‍ എളമരത്തിനെതിരെ 2009 മുതലുള്ള വിവിധ വകുപ്പുകള്‍ പ്രകാരം പത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പി.എഫ്.ഐ ദേശീയ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായ പി.കോയ 1978-79 കാലഘട്ടത്തില്‍ സിമി നേതാവും അന്‍സാറുമായിരുന്നു. രാജസ്ഥാനിലെ ഗുജ്ജറുകള്‍ക്കും മാലികള്‍ക്കും ഇടയില്‍ ഭിന്നത സൃഷ്ടിക്കുന്നതിലും അദ്ദേഹം പങ്കാളിയായിരുന്നു. പിഎഫ്‌ഐ വൈസ് പ്രസിഡന്റ് ഇ എം അബ്ദുള്‍ റഹിമാനോടൊപ്പം അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള തുര്‍ക്കി ചാരിറ്റി ഓര്‍ഗനൈസേഷനായ ഐഎച്ച്എച്ചുമായും അദ്ദേഹം സ്വകാര്യമായി പ്രവര്‍ത്തിച്ചിരുന്നു.

  1984 ല്‍ സിമിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്ന ഇ എം അബ്ദുള്‍ റഹിമാന് സിമി അനുകൂല സംഘടനയായ കരുണ ഫൗണ്ടേഷനുമായി ബന്ധമുണ്ടായിരുന്നു. അന്താരാഷ്ട്ര ഭീകര സംഘടനയായ ഹമാസിനെ പിഎഫ്‌ഐ ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ് പരസ്യമായി പിന്തുണച്ചിരുന്നു.
  Published by:Rajesh V
  First published: