നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'ക്ഷണം പോലും ലഭിക്കാതെ എങ്ങനെ നിരസിക്കും': ഭാരതരത്ന വിവാദത്തിൽ പ്രതികരണവുമായി ഭൂപൻ ഹസാരികയുടെ മകൻ

  'ക്ഷണം പോലും ലഭിക്കാതെ എങ്ങനെ നിരസിക്കും': ഭാരതരത്ന വിവാദത്തിൽ പ്രതികരണവുമായി ഭൂപൻ ഹസാരികയുടെ മകൻ

  പൗരത്വബിൽ നടപ്പിലാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഹസാരെയുടെ കുടുംബം ഭാരതരത്ന നിരസിച്ചതായി വാർത്തകൾ വന്നിരുന്നു

  • Share this:
   ന്യൂഡൽഹി : ഭൂപൻ ഹസാരികയുടെ ഭാരതരത്ന പുരസ്കാരങ്ങളുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങൾക്ക് മറുപടിയുമായി മകൻ തേജ് ഹസാരിക. അസം പൗരത്വബിൽ നടപ്പിലാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഹസാരെയുടെ കുടുംബം ഭാരതരത്ന നിരസിച്ചതായി വാർത്തകൾ വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മകന്റെ പ്രതികരണം.

   'ഭാരതരത്നവുമായി ബന്ധപ്പെട്ട് എനിക്ക് ഇതുവരെ ഒരു അറിയിപ്പും ലഭിച്ചിട്ടില്ല..പിന്നെ എങ്ങനെയാണ് നിരസിക്കുന്നത് തേജ് ചോദിക്കുന്നു. പുരസ്കാരവുമായ് ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാർ ഇപ്പോൾ നടത്തുന്ന നീക്കങ്ങൾ കുറച്ചു കാലത്തേക്ക് മാത്രം നിലനില്‍ക്കുന്ന ആവേശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ റിപ്പബ്ലിക് ദിനത്തിലാണ് ഹസാരെക്ക് ഭാരതരത്ന പുരസ്കാരം പ്രഖ്യാപിച്ചത്.

   Also Read-'കുഞ്ഞനന്തൻ നല്ല തടവുകാരൻ'; പരോൾ നിയമാനുസൃതമെന്ന് സർക്കാർ

   അതേസമയം തന്നെ അസമിലും വടക്കുകിഴക്കൻ ഇന്ത്യയിലും നടപ്പിലാക്കാൻ പോകുന്ന പൗരത്വ ബില്ലിനെതിരെ ഭൂപൻ ഹസാരെയുടെ പേര് വലിച്ചിഴക്കുന്നതിലും തേജ് പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഒട്ടും ജനപ്രിയമല്ലാത്ത ജനങ്ങൾ എതിര്‍ക്കുന്ന ബില്ലാണ് സർക്കാർ നടപ്പാക്കാൻ പോകുന്നത്. ഇത് ആ മേഖലയിലെ ജനങ്ങളുടെ വ്യക്തിത്വത്തെയും അധികാരത്തെയും ദുർബലപ്പെടുത്തുമെന്ന തന്റെ പിതാവിന്റെ നിലപാടുകൾക്ക് എതിരാണെന്നും തേജ് വ്യക്തമാക്കി.ഭാരതരത്നയും വലിയ പാലങ്ങളുമൊക്കെ രാജ്യത്തിന് ആവശ്യമാണ് പക്ഷെ അത് രാജ്യത്തെ ജനങ്ങളുടെ സമാധാനവും സമ്പൽ സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതല്ലെന്നും തേജ് പറയുന്നു.

   പാക്കിസ്ഥാന്‍,അഫ്ഗാനിസ്ഥാന്‍,ബംഗ്ലാദേശ്, എന്നീ സ്ഥലങ്ങളിലെ ഹിന്ദു,സിക്ക്,ജെയ്ന്‍,ബുദ്ദിസ്റ്റ്,പാര്‍സി,ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍പെട്ട കുടിയേറ്റകാര്‍ക്ക് പൗരത്വം നല്‍കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ വ്യാപക പ്രതിഷേധമാണ് അസാം അടക്കമുള്ള വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ നടക്കുന്നത്.ചൊവ്വാഴ്ച്ച ബില്ല് രാജ്യസഭയുടെ പരിഗണനയില്‍ വരും.

   First published:
   )}