ഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റിയാല്‍ മതിയെന്ന ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ പ്രതികളെ തൂക്കിലേറ്റാന്‍ അനുവദിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബഞ്ച് ഇന്ന് കേസ് പരിഗണിക്കും.
കേസിലെ പ്രതികളായ മുകേഷ് സിംഗ്, അക്ഷയ് കുമാര്‍, വിനയ് ശര്‍മ്മ എന്നിവരുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തില്‍ ഇവരുടെ വധശിക്ഷ നടപ്പിലാക്കുന്നതിന് ഒരുക്കമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത പട്യാല ഹൗസ് കോടതി നടപടിക്കെതിരെ കേന്ദ്രആഭ്യന്തര മന്ത്രാലയവും തിഹാര്‍ ജയില്‍ അധികൃതരും നല്കിയ ഹര്‍ജിയിലായിരുന്നു ഒരുമിച്ച് തൂക്കിലേറ്റിയാല്‍ മതിയെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടത്.
ജയില്‍ ചട്ടം ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നിര്‍ദേശം. തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും അടക്കം കേസിലെ പ്രതികള്‍ക്കുള്ള അവകാശങ്ങളെല്ലാം ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ വിനിയോഗിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സുപ്രീംകോടതി തീരുമാനം വധശിക്ഷ നടപ്പാക്കുന്നതിന്റെ സമയക്രമത്തില്‍ നിര്‍ണായകമാകും.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.