• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

പോസ്റ്ററിൽ അഭിനന്ദൻ വർത്തമാന്റെ ചിത്രം; ബിജെപി എംഎൽഎക്ക് കാരണം കാണിക്കൽ നോട്ടീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യൻ വ്യോമ സേന വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാനുമൊപ്പം തന്റെ ചിത്രമുള്ള പോസ്റ്ററാണ് ഓംപ്രകാശ് ഫെയ്സ്ബുക്കിലിട്ടത്

news18
Updated: March 14, 2019, 11:14 PM IST
പോസ്റ്ററിൽ അഭിനന്ദൻ വർത്തമാന്റെ ചിത്രം; ബിജെപി എംഎൽഎക്ക് കാരണം കാണിക്കൽ നോട്ടീസ്
abhinandan
news18
Updated: March 14, 2019, 11:14 PM IST
ന്യൂഡൽഹി: ഡൽഹിയിലെ ബിജെപി എംഎൽഎക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്. ബിജെപി എംഎൽഎ ഓംപ്രകാശ് ശർമ ഫെയ്സ്ബുക്കിലിട്ട പോസ്റ്ററിലാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യൻ വ്യോമ സേന വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാനുമൊപ്പം തന്റെ ചിത്രമുള്ള പോസ്റ്ററാണ് ഓംപ്രകാശ് ഫെയ്സ്ബുക്കിലിട്ടത്.

പോസ്റ്റ് റിമൂവ് ചെയ്ത് ഇക്കാര്യത്തിൽ വ്യാഴാഴ്ച മറുപടി നൽകാനാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെ രണ്ട് പോസ്റ്ററുകളും ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഫെയ്സ്ബുക്കിനോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ cVIGIL ആപ്പ് വഴിയാണ് പരാതി ലഭിച്ചത്.

also read:EXCLUSIVE: ഇടുക്കി സീറ്റെന്നത് കോണ്‍ഗ്രസിന്റെ പ്രൊപ്പോസല്‍; പല പ്രൊപ്പോസലുകളിലൊന്നെന്നും പിജെ ജോസഫ്

മാർച്ച് 1നാണ് അഭിനന്ദൻ വർത്തമാന്റെ ചിത്രങ്ങളുള്ള രണ്ട് പോസ്റ്ററുകൾ ശർമ ഫെയ്സ്ബുക്കിലിട്ടത്. ഇന്ത്യയുടെയും മോദിയുടെയും നയതന്ത്ര വിജയമാണ് അഭിനന്ദന്റെ മോചനം എന്നാണ് ഒരു പോസ്റ്ററിലെ വാചകം. പാകിസ്ഥാൻ കീഴടങ്ങി, ഇന്ത്യയുടെ ധൈര്യശാലി തിരിച്ചെത്തി എന്നാണ് രണ്ടാമത്തെ പോസ്റ്ററിലെ വാചകം.

ശർമയുടെ മറുപടി ലഭിച്ച ശേഷം നടപടിയിലേക്ക് കടക്കുമെന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. 2019 ലോക്സഭ തെരഞ്ഞെടുപ്പിനുള്ള പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടുണ്ട്.
First published: March 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626