ബാർ നർത്തകികൾക്ക് നോട്ടുകൾ വിതറി; പണം അനാഥാലയത്തിന് നൽകാൻ മുംബൈ കോടതി ഉത്തരവ്
ബാർ നർത്തകികൾക്ക് നോട്ടുകൾ വിതറി; പണം അനാഥാലയത്തിന് നൽകാൻ മുംബൈ കോടതി ഉത്തരവ്
അറസ്റ്റിലായ 47 പേരും ജാമ്യ തുകയായി നൽകേണ്ട 3000 രുപ അനാഥാലയത്തിന് നൽകാനാണ് കോടതി വിധി
bar dance (rep)
Last Updated :
Share this:
മുംബൈ: ബാർ നർത്തകികൾക്ക് നേരെ നോട്ടുകൾ വിതറിയ 47 പേർക്ക് വ്യത്യസ്തമായ വിധി പ്രഖ്യാപിച്ച് മുംബൈ കോടതി. അറസ്റ്റിലായ 47 പേരും ജാമ്യ തുകയായി നൽകേണ്ട 3000 രുപ അനാഥാലയത്തിന് നൽകാനാണ് കോടതി വിധിച്ചിരിക്കുന്നത്.
ജാമ്യതുകയായി ലഭിക്കുന്ന പണം സാധാരണയായി സർക്കാർ ഖജനാവിലേക്ക് പോകുന്നതാണ് പതിവ്. ഇതിൽ നിന്ന് വ്യത്യസ്തമായാണ് കോടതി അനാഥാലയത്തിലേക്ക് പണം നൽകാൻ വിധിച്ചത്. ശനിയാഴ്ച രാത്രിയിൽ നടത്തിയ റെയ്ഡിൽ നിന്നാണ് 47 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.
47 പേരും ജാമ്യത്തിനായി ശ്രമിച്ചിരുന്നെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. ഒരു ദിവസമെങ്കിലും ജയിലിനുള്ളിൽ ഇവർ കഴിയണമെന്നും ഇവരുടെ കുടുംബത്തിന് ഇവർ ചെയ്ത കുറ്റത്തിന്റെ വ്യാപ്തി മനസിലാകണമെന്നുമന്നും കോടതി പറഞ്ഞു. ബാർ മാനേജരെയും മറ്റ് ജോലിക്കാരെയും ഉൾപ്പടെ പൊലീസ് പിടികൂടിയിരുന്നു.
പ്രതികളുടെ വിടുതലിനായി അഭിഭാഷകർ ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. പിന്നീടാണ് ജാമ്യതുക എങ്ങനെ ചിലവഴിക്കാം എന്ന ആശയം വന്നത്. ഒടുവിൽ ബദ്ലാപൂരിലെ അനാഥാലയത്തിൽ ജാമ്യതുക നൽകാൻ കോടതി തന്നെ ആവശ്യപ്പെടുകയായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.