നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Valentine's Day| വാലന്റൈൻ ദിനത്തിന് ബദലായി ‘മാതാ പിതാ പൂജയു’മായി ശ്രീരാമ സേന

  Valentine's Day| വാലന്റൈൻ ദിനത്തിന് ബദലായി ‘മാതാ പിതാ പൂജയു’മായി ശ്രീരാമ സേന

  പ്രവർത്തകർ നിയമം കൈയിലെടുക്കില്ലെന്നും പൊലീസുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ശ്രീരാമ സേന അറിയിച്ചു.

  News18 Malayalam

  News18 Malayalam

  • Share this:
   വാലന്റൈ൯ ദിനമായ ഫെബ്രുവരി 14 മാതാ പിതാ പൂജ ദിനമായി ആചരിക്കുമെന്ന് വലതു പക്ഷ ത്രീവ്ര സംഘടനയായ ശ്രീരാമ സേന അറിയിച്ചു. ആഘോഷത്തിന്റെ ഭാഗമായി ‘അശ്ലീലങ്ങൾ’ അരങ്ങേറാ൯ സാധ്യതയുള്ള കർണാടകയിലെ മുഴുവ൯ പ്രദേശങ്ങളിലും തങ്ങളുടെ സംഘടനാ വളണ്ടിയർമാരെ നിയമിക്കുമെന്നും സേന അറിയിച്ചു.

   എല്ലാ വർഷവും സംസ്ഥാനത്തുടനീളം മാതാ പിതാ പൂജ നടത്താറുള്ള തങ്ങൾ 50 മുതൽ 60 പരിപാടികൾ വരെ നടത്തുമെന്ന് ശ്രീരാമ സേന തലവനായ പ്രമോദ് മുത്തലിക് അറിയിച്ചു. അശ്ലീല സംഭവങ്ങൾ തടയാ൯ പബ്ബുകളിലും ബാറുകളിലും പാർക്കുകളിലും മാളുകളിലും ഐസ് ക്രീം പാർലറുകളിലും വരെ ശ്രീരാമ സേന പ്രവർത്തകരുണ്ടാവുമെന്ന് സംഘത്തിന്റെ നേതാവ് പറഞ്ഞു.
   എന്നാൽ, തങ്ങളുടെ സംഘടനാ പ്രവർത്തകർ നിയമം കൈയിലെടുക്കില്ലെന്നും പൊലീസുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

   Also Read- ഫ്രാൻസിൽ ഇത്തവണ വാലന്റൈൻസ് ദിന ആഘോഷങ്ങൾ ഇങ്ങനെ; സെക്സ് ടോയ്സ് വിൽപനയിൽ വൻ വർധനവ്

   "പാശ്ചാത്യ സംസ്കാരം നമ്മുടെ യുവാക്കളെ വല്ലാതെ ആകർശിക്കുന്നു. ഇത് നമ്മുടെ വിലപ്പെട്ട പൈതൃകത്തെ സാരമായി ബാധിക്കും. ഇവ മയക്കു മരുന്ന്, ലൈംഗികത, ലൗ ജിഹാദ് എന്നിവക്ക് കാരണമാകും. വാലന്റൈ൯സ് ദിനം ഇതിന്റെ ഏറ്റവും വിലയ ഉദാഹരണമാണ്,”-സേനയുടെ ഹുബ്ലി ഘടകം പുറത്തു വിട്ട വാർത്താ കുറിപ്പിൽ പറയുന്നു. അതേസമയം, നിയമം കൈയിലെടുക്കാ൯ ആരെയും അനുവദിക്കില്ലെത്തും, എന്ത് പരാതിയുണ്ടെങ്കിലും പൊലീസിനെ ബന്ധപ്പെടണമെന്നും ബെംഗളുരു പൊലീസ് കമ്മീഷണർ കമൽ പന്ത് അറിയിച്ചു.

   മറ്റൊരു സംഭവം-


   സ്വവർഗാനുരാഗികളായ യുവതികളെ മുറിയിൽ പൂട്ടിയിട്ട് ബന്ധുക്കൾ; പൊലീസെത്തി രക്ഷിച്ചു

   സ്വവർഗ രതി സംബന്ധിച്ച് സുപ്രീം കോടതി വിധിയ്ക്കു ശേഷവും, സമൂഹത്തിൽ ഇപ്പോഴും അതേ കുറിച്ച് തെറ്റായ പ്രവണതകൾ കണ്ടുവരുന്നു. സ്വവർഗാനുരാഗികളായ ദമ്പതികളെ ബന്ധുക്കളും സമൂഹവും ഒറ്റപ്പെടുത്തുന്ന സംഭവങ്ങൾ അടുത്ത കാലത്തു കൂടുതലായി റിപ്പോർട്ട് ചെയ്യുന്നു. അടുത്തിടെ നടന്ന ഒരു സംഭവത്തിൽ, സ്വവർഗ ദമ്പതികളെ രണ്ടു മുറികളിലായി ബന്ധുക്കൾ പൂട്ടിയിട്ട സംഭവത്തിൽ ഉത്തർപ്രദേശ് പോലീസിന് ഇടപെടേണ്ടി വന്നു.

   സ്വവർഗാനുരാഗിയായ യുവതികളിൽ ഒരാളുടെ വീട്ടിലാണ് ബന്ധുക്കൾ രണ്ടുപേരെയും രണ്ടു മുറികളിലായി പൂട്ടിയിട്ടത്. ഒടുവിൽ ഒരു മുറിയിൽനിന്ന് രക്ഷപെട്ട യുവതി മതിൽ ചാടി കടന്ന് പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞതോടെയാണ് പങ്കാളിയായ യുവതിയെ മോചിപ്പിക്കാനായത്. ഗേറ്റും പൂട്ടി ബന്ധുക്കൾ പോയതോടെയാണ് യുവതിക്ക് മതിൽ ചാടി കടക്കേണ്ടി വന്നത്.

   Also Read- Happy Valentines Day| ഇന്ന് പ്രണയദിനം; കോവിഡ് കാലത്തെ പ്രണയദിനം എങ്ങനെ സ്പെഷ്യലാക്കാം

   കഴിഞ്ഞ വർഷം നവംബർ 17 ന് ഒരു ക്ഷേത്രത്തിൽ വച്ച് താനും പങ്കാളിയും വിവാഹിതരായി എന്ന് യുവതി വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. താക്കൂർഗഞ്ച് പോലീസ് സ്റ്റേഷനിൽ വെച്ചാണ് യുവതി ഇക്കാര്യം പറഞ്ഞത്. പരസ്പരം വിവാഹം കഴിച്ചിട്ടും തന്നെയും പങ്കാളിയെയും കുടുംബാംഗങ്ങൾ മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്നും യുവതി അവകാശപ്പെട്ടു. യുവതിയുടെ അഭ്യർഥനപ്രകാരം പങ്കാളിയെ ബന്ദിയാക്കിയ വീട്ടിൽ നിന്ന് രക്ഷപ്പെടുത്താൻ പോലീസ് സ്ഥത്തെത്തി. തുടർന്ന് ഗേറ്റിന്‍റെ പൂട്ടും മുറിയുടെ വാതിലും തകർത്താണ് പൊലീസ് ബന്ദിയാക്കിയ യുവതിയെ രക്ഷപെടുത്തിയത്. അതിനുശേഷം ഇരു യുവതികളെയും താക്കൂർഗഞ്ച് പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
   Published by:Rajesh V
   First published:
   )}