തെരെഞ്ഞെടുപ്പിനു തൊട്ട് മുൻപ് കൂടു വിട്ടു കൂടുമാറ്റം നടന്ന സ്ഥലമാണ് ഡൽഹി. കോൺഗ്രസ്സിൽ നിന്ന് ആം ആദ്മിയിലേക്കും ആം ആദ്മിയിൽ നിന്ന് ബിജെപിയിലേക്കും ആംആദ്മിയിൽ നിന്ന് കോൺഗ്രസിലേക്കും നേതാക്കൾ കാലുമാറി. ആം ആദ്മിയിലേക്ക് മാറിയ ഒൻപതിൽ എട്ട് പേരും തോറ്റപ്പോൾ മറ്റു പാർട്ടികൾക്ക് കൂടുമാറ്റം കൊണ്ട് ഗുണം ഉണ്ടായില്ല. അങ്ങനെ തെരെഞ്ഞെടുപ്പിനു തൊട്ട് മുൻപ് ആംആദ്മിയിൽ എത്തി എംഎൽഎയായ നേതാവാണ് ഷുഹൈബ് ഇഖ്ബാൽ ആം ആദ്മിക്ക് മൂന്നാം തെരഞ്ഞെടുപ്പ് ഇഖ്ബാലിന് ആറാം തെരെഞ്ഞെടുപ്പ് ഹാട്രിക് ഭരണം നേടിയ കെജ്‌രിവാളിനും സംഘത്തിനും ഇത് മൂന്നാം തെരെഞ്ഞെടുപ്പായിരുന്നു. കെജ്‌രിവാളും പാർട്ടിയിലെ ഭൂരിഭാഗം എംഎൽഎമാരും 2013 മുതൽ മാത്രം തെരെഞ്ഞെടുപ്പ് ഗോദയിൽ പയറ്റി തുടങ്ങിയവർ. ഷുഹൈബ് ഇഖ്ബാൽ 1993 മുതൽ എംഎൽഎയായി ഡൽഹി ഉണ്ട്. ഡൽഹി ഏറെ നാൾ ഭരിച്ച കോൺഗ്രസ് ടിക്കറ്റിലോ ബിജെപി ടിക്കറ്റിലോ ആകും ഇഖ്ബാൽ സഭയിൽ എത്തിയതെന്ന് കരുതുന്നുണ്ടെങ്കിൽ തെറ്റി. ജനതാദളിലും ജനതാദളിൽ നിന്ന് പിരിഞ്ഞ ഏതെങ്കിലും ഗ്രൂപ്പുകളുടെ ഭാഗമായോ ആണ് ഷുഹൈബ് ഇഖ്ബാൽ അഞ്ചു തവണ എംഎൽഎയായത്. ആദ്യമായി എംഎൽഎയായ 1993 ലും 1998ലും ജനതാദൾ ടിക്കറ്റിൽ ജയിച്ചു. 2003 ൽ ദേവെഗൗഡയുടെ ജനതാദൾ സെക്യൂലറിൽ നിന്ന് ജയം. അടുത്ത തെരെഞ്ഞെടുപ്പ് നടന്ന 2008 ൽ രാംവിലാസ് പാസ്വാന്റെ എൽജെപിയിൽ നിന്ന് സഭയിലേക്ക്. 2013 ൽ നിതീഷ്കുമാറിന്റെ ജെഡിയു ടിക്കറ്റിൽ തുടർച്ചയായ അഞ്ചാം ജയം നേടി. ഇതിനിടയിൽ ഷീല ദിക്ഷിത് സർക്കാരിന്റെ കാലത്ത് ഡെപ്യൂട്ടി സ്‌പീക്കറുമായി. അഞ്ച് തവണയും ഷുഹൈബ് ഇഖ്ബാലിനെ തുണച്ചത് ഓൾഡ് ഡൽഹിയിൽ മേഖലയിലെ മാട്ടിയ മഹൽ മണ്ഡലമാണ്. 35 % ലധികം ന്യൂനപക്ഷങ്ങൾ ഉള്ള മണ്ഡലം. 2013 ൽ ജെഡിയു ടിക്കറ്റിൽ ജയിച്ച ഷുഹൈബ് ഇഖ്ബാൽ 2015 തെരെഞ്ഞെടുപ്പ് ആകുമ്പോഴേക്കും കോൺഗ്രസിൽ ചേക്കേറിയിരുന്നു. ആദ്യമായി ഇഖ്ബാലിന് കണക്ക് പിഴച്ച തെരെഞ്ഞെടുപ്പ് കൂടിയായിരുന്നു അത്. ആം ആദ്മി തരംഗത്തിൽ കോൺഗ്രസ്സ് തുടച്ചു നീക്കപെട്ട തെരഞ്ഞെടുപ്പിൽ ഇഖ്ബാലിനും പിടിച്ചുനിൽക്കാനായില്ല.
Also read: കുപ്പിവെള്ളത്തിന് ഇനി 13 രൂപ; കമ്പനികളുടെ എതിർപ്പ് വകവെക്കാതെ സർക്കാർ ഇത്തവണ ആംആദ്മിയിൽ ഡൽഹിയിൽ കോൺഗ്രസിൽ നിന്നിട്ട് കാര്യമില്ലെന്ന ബോധ്യത്തിലാകാം ഇത്തവണ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു തൊട്ട് പിന്നാലെ ഷുഹൈബ് ഇഖ്ബാൽ കെജ്‌രിവാളിന്റെയും പാർട്ടിയുടെയും പ്രവർത്തനങ്ങളെ പുകഴ്ത്തി ആംആദ്മി പാർട്ടിയിലെത്തി. ഡൽഹി തെരെഞ്ഞെടുപ്പ്, തെരെഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത് ജനുവരി ആറിനാണെങ്കിൽ ജനുവരി ഒൻപതിനായിരുന്നു ഷുഹൈബ് ഇഖ്ബാലിന്റെ ആംആദ്മി പ്രവേശനം. മണ്ഡലത്തിൽ ഇഖ്ബാലിനുള്ള സ്വാധീനത്തെ കുറിച്ച് നല്ല ധാരണയുള്ള ആം ആദ്മി പാർട്ടി ഇരുകൈയും നീട്ടി അദ്ദേഹത്തെ സ്വീകരിച്ചു. സിറ്റിംഗ് എംഎൽഎയെ മാറ്റി സീറ്റും നൽകി. അന്പത്തിനായിരത്തിലധികം ഭൂരിപക്ഷത്തിനു വിജയിച്ചു ഷുഹൈബ് ഇഖ്ബാൽ നിയമസഭയിൽ ആറാമതും മാട്ടിയ മഹലിന്റെ പ്രതിനിധിയായിരിക്കുകയാണ്. ഡൽഹി നിയമസഭയിലെ സീനിയർ എംഎൽഎമാരിൽ ഒരാളും ആറു പാർട്ടികളിൽ പ്രവർത്തിച്ചു പരിചയമുള്ള ഇഖ്ബാൽ തന്നെ.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.