നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Actor Siddharth | സൈന നെഹ്‌വാളിനെതിരെ വിവാദ ട്വീറ്റ്; നടൻ സിദ്ധാർത്ഥിന് വനിതാ കമ്മീഷൻ നോട്ടീസ്

  Actor Siddharth | സൈന നെഹ്‌വാളിനെതിരെ വിവാദ ട്വീറ്റ്; നടൻ സിദ്ധാർത്ഥിന് വനിതാ കമ്മീഷൻ നോട്ടീസ്

  പഞ്ചാബ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയ്ക്കിടയിൽ സംഭവിച്ച സുരക്ഷാ വീഴ്ചയെ കുറിച്ചുള്ള സൈനയുടെ ട്വീറ്റിന് മറുപടിയായി സിദ്ധാർത്ഥിട്ട ട്വീറ്റാണ് വിവാദമായത്

  സിദ്ധാർത്ഥ്, സൈന നെഹ്‌വാൾ

  സിദ്ധാർത്ഥ്, സൈന നെഹ്‌വാൾ

  • Share this:
   ഇന്ത്യൻ ബാഡ്മിന്റൺ താരം സൈന നെഹ്‌വാളിനെതിരെയുള്ള (Saina Nehwal) വിവാദ ട്വീറ്റിൽ നടൻ സിദ്ധാർത്ഥിനെതിരെ (Siddharth) നോട്ടീസ് അയച്ച് ദേശീയ വനിതാ കമ്മീഷൻ (National Women Commission, NCW). സൈനയ്‌ക്കെതിരായ ട്വീറ്റിൽ ലൈംഗിക ചുവയുള്ള വാക്ക് ഉപയോഗിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് വനിതാ കമ്മീഷൻ താരത്തിന് നോട്ടീസ് അയച്ചത്.

   പഞ്ചാബ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (PM Narendra Modi) യാത്രയ്ക്കിടയിൽ സംഭവിച്ച സുരക്ഷാ വീഴ്ചയെ കുറിച്ചുള്ള സൈനയുടെ ട്വീറ്റിന് മറുപടിയായി സിദ്ധാർത്ഥിട്ട ട്വീറ്റാണ് വിവാദമായത്. "സ്വന്തം രാജ്യത്തെ പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്ച സംഭവിച്ചാൽ ആ രാജ്യ൦ സ്വയം സുരക്ഷിതമാണെന്ന് പറയാനാകില്ല. അരാജകവാദികൾ പ്രധാനമന്ത്രിക്കെതിരെ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണമാണിത്. ഇതിനെതിരെ ഏറ്റവും ശക്തമായി തന്നെ ഞാൻ അപലപിക്കുന്നു." - ഇതായിരുന്നു സൈനയുടെ ട്വീറ്റ്.


   ഇതു റീട്വീറ്റ് ചെയ്ത് സിദ്ധാർത്ഥ് ഇട്ട കുറിപ്പിലെ ഒരു മോശം വാക്കാണ് താരത്തെ കുടുക്കിയത്. സംഭവം വിവാദമായതോടെ തന്റെ ട്വീറ്റിന് വിശദീകരണമാവുമായി രംഗത്ത് എത്തിയിരുന്നു. താൻ ഉപയോഗിച്ച വാക്ക് തെറ്റായ രീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടതെന്നും കെട്ടുകഥ എന്ന രീതിയിലാണ് ഉപയോഗിച്ചതെന്നും സൈനയെ ഒരു തരത്തിലും അധിക്ഷേപിക്കുവാനോ അവഹേളിക്കുവാനോ താൻ ഉദ്ദേശിച്ചരുന്നില്ല എന്നും സിദ്ധാർത്ഥ് വിശദീകരിച്ചു.


   എന്നാൽ അപ്പോഴേക്കും താരത്തിന്റെ ട്വീറ്റ് വലിയ വിവാദമായി കഴിഞ്ഞിരുന്നു. സിദ്ധാർത്ഥിന്റെ ട്വീറ്റിനെതിരെ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ, നടിയും ബിജെപി നേതാവുമായ ഖുശ്ബു, സൈനയുടെ ഭർത്താവും ബാഡ്മിന്റൺ താരവുമായ പി കശ്യപ് എന്നിവരും രംഗത്തെത്തി.

   സിദ്ധാർത്ഥിന്റെ അക്കൗണ്ട് എന്തിനാണ് നിലനിർത്തുന്നത് എന്നായിരുന്നു ട്വിറ്റർ ഇന്ത്യയെ മെൻഷൻ ചെയ്തുകൊണ്ട് വനിതാ കമ്മീഷൻ അധ്യക്ഷ ചോദിച്ചത്. ഇയാൾ ചില പാഠങ്ങൾ പഠിക്കാനുണ്ടെന്നും രേഖ ശർമ ചോദിച്ചു.


   സുഹൃത്തായി കരുതിയിരുന്ന ഒരു വ്യക്തിയിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രസ്താവനയാണ് വന്നതെന്നും വ്യക്തി വിദ്വേഷം ഉപേക്ഷിക്കണമെന്നും നടി ഖുശ്ബു പറഞ്ഞു. 'സിദ്ധ്, നിങ്ങൾ എന്റെ സുഹൃത്താണ്. പക്ഷെ ഇത്തരത്തിലുള്ള ഒരു പ്രസ്താവന ഒരിക്കലും നിങ്ങളിൽ നിന്ന് പ്രതീക്ഷിച്ചില്ല. അങ്കിളിനും ആന്റിക്കും ഇക്കാര്യത്തിൽ നിങ്ങളെ കുറിച്ച് അഭിമാനം തോന്നുകയില്ല. വ്യക്തി വിദ്വേഷം മനസ്സിൽ കൊണ്ട് നടക്കരുത്.' - ഖുശ്ബു ട്വീറ്റ് ചെയ്തു.
   'ഈ ട്വീറ്റ് ഞങ്ങളെ വേദനിപ്പിക്കുന്നു. നിങ്ങളുടെ അഭിപ്രായം നിങ്ങൾക്ക് പറയാം. പക്ഷേ അൽപം കൂടി മാന്യമായ വാക്കുകൾ ഉപയോഗിച്ച് കൊണ്ടാകാം അത്. ഈ രീതിയിൽ പറയുന്നത് നിങ്ങൾ രസകരമായിട്ടാണ് കാണുന്നതെന്നാണ് ഞാൻ ഊഹിക്കുന്നു.' - കശ്യപ് തന്റെ ട്വീറ്റിൽ പറഞ്ഞു.
   Published by:Naveen
   First published: