• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

തമിഴ്‌ യുവനടന്‍ സിദ്ധാര്‍ഥിന്റെ ഭാര്യ ആത്മഹത്യ ചെയ്തു

news18india
Updated: September 5, 2018, 2:25 PM IST
തമിഴ്‌ യുവനടന്‍ സിദ്ധാര്‍ഥിന്റെ ഭാര്യ ആത്മഹത്യ ചെയ്തു
news18india
Updated: September 5, 2018, 2:25 PM IST
ചെന്നൈ : തമിഴ് യുവനടന്‍ സിദ്ധാര്‍ഥിന്റെ ഭാര്യ മരിച്ച നിലയില്‍. ചെന്നൈയിലെ വസതിയിലാണ് സിദ്ധാര്‍ഥിന്റെ ഭാര്യ സ്മൃജയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചയോടെയാണ് കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ സ്മൃജയെ കണ്ടെത്തുന്നത്. കതക് തുറക്കാത്തതിനാല്‍ സംശയം തോന്നിയ സിദ്ധാര്‍ഥ് പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോള്‍ ഇവര്‍ മരിച്ച നിലയിലായിരുന്നു.

ദാമ്പത്യ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. മരിച്ചദിവസവും ഭാര്യയുമായി പ്രശ്‌നങ്ങള്‍ ഉണ്ടായതായി സിദ്ധാര്‍ഥ് പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്‌നം രൂക്ഷമായപ്പോള്‍ സ്മൃജ മുറിയില്‍ കയറി വാതിലടച്ചു കിടന്നു. രാത്രിയായതിനാല്‍ വിളിച്ചുണര്‍ത്താന്‍ നിന്നില്ലെന്നും രാവിലെ മുറി തുറക്കാത്തതോടെ സംശയമുണ്ടായതിനെ തുടര്‍ന്നാണ് പൊലീസിനെ അറിയിച്ചതെന്നും ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്.

മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമെ വിശദ വിവരങ്ങള്‍ അറിയാനാകു എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. അതേസമയം കാര്യക്ഷമമായ അന്വേഷണം തന്നെ നടത്താനാണ് പൊലീസ് തീരുമാനം. സിദ്ധാര്‍ഥിനെയടക്കം വിശദമായി ചോദ്യം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.
First published: September 5, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍