• HOME
  • »
  • NEWS
  • »
  • india
  • »
  • സിദ്ദു മൂസെവാല വധം: പ്രതികൾ സൽമാൻഖാനെയും ലക്ഷ്യമിട്ടിരുന്നതായി പൊലീസ്

സിദ്ദു മൂസെവാല വധം: പ്രതികൾ സൽമാൻഖാനെയും ലക്ഷ്യമിട്ടിരുന്നതായി പൊലീസ്

പ്രതികൾ ദിവസങ്ങളോളം മുംബൈയിൽ താമസിക്കുകയും, സൽമാൻഖാന്‍റെ യാത്രകളും മറ്റും നിരീക്ഷിച്ചിരുന്നതായും പൊലീസ് വെളിപ്പെടുത്തി

  • Last Updated :
  • Share this:
    പഞ്ചാബി ഗായകൻ സിദ്ധു മൂസെവാല കൊലപാതകത്തിലെ എല്ലാ പ്രതികളും അറസ്റ്റിലായി. ഇതോടെ കുറ്റകൃത്യത്തിന് പിന്നിലെ ഗൂഢാലോചന വ്യക്തമായതായി പഞ്ചാബ് പോലീസ് പറഞ്ഞു. പ്രതികൾ ബോളിവുഡ് നടൻ സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതയിട്ടിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ ദിവസങ്ങളോളം മുംബൈയിൽ താമസിക്കുകയും, സൽമാൻഖാന്‍റെ യാത്രകളും മറ്റും നിരീക്ഷിച്ചിരുന്നതായും പൊലീസ് വെളിപ്പെടുത്തി.

    പഞ്ചാബ് പോലീസിന്റെ ആൻറി ഗ്യാങ്സ്റ്റർ ടാസ്‌ക് ഫോഴ്‌സ് (എജിടിഎഫ്) ആണ് പ്രതികളെ പിടികൂടിയത്. സംഘത്തിലെ ആറാമൻ ദീപക് മുണ്ടിയെയും അദ്ദേഹത്തിന്റെ രണ്ട് സഹായികളെയും പശ്ചിമ ബംഗാളിലെ ഇന്തോ-നേപ്പാൾ അതിർത്തിയിൽ നിന്ന് നേപ്പാളിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ അറസ്റ്റ് ചെയ്തു. ഡൽഹി പോലീസും കേന്ദ്ര ഏജൻസികളും എജിടിഎഫും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.

    പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് ജില്ലയിലെ ഖരിബാരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഇന്തോ-നേപ്പാൾ ചെക്ക്‌പോസ്റ്റിനു സമീപത്തു നിന്നാണ് ദീപക് മുദിയെയും അദ്ദേഹത്തിന്റെ മറ്റ് രണ്ട് സഹായികളായ കപിൽ പണ്ഡിറ്റിനെയും ജോക്കർ എന്ന രജീന്ദറിനെയും പിടികൂടിയതെന്ന് പഞ്ചാബ് പോലീസ് ഡയറക്ടർ ജനറൽ (ഡിജിപി) ഗൗരവ് യാദവ് പറഞ്ഞു.

    ഇപ്പോഴത്തെ മൂന്ന് അറസ്റ്റുകളോടെ, സിദ്ധു മൂസെവാല വധക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം 23 ആയി. അമൃത്‌സറിലെ ഭക്‌ന ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിനിടെ മൻപ്രീത് സിംഗ് എന്ന മനു കുസ്സ, ജഗ്രൂപ് സിംഗ് എന്ന രൂപ എന്നിവരെ പിടികൂടിയിരുന്നു. നേരത്തെ അറസ്റ്റിലായ മറ്റ് പ്രതികൾ പ്രിയവ്രത് ഫൗജി, കാശിഷ്, അങ്കിത് സെർസ എന്നിവരാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

    Also Read- Sidhu Moose Wala Murder Case| സിദ്ദു മൂസെവാലയുടെ കൊലയാളി പിടിയിൽ; അറസ്റ്റിലായത് ഷൂട്ടർ സന്തോഷ് ജാ​ദവ്

    സല്‍മാന്‍ ഖാനെ ആക്രമിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തതില്‍ പ്രതികളിലൊരാളായ കപില്‍ പണ്ഡിറ്റിന് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസില്‍ സല്‍മാന്‍ ഖാനുമായുള്ള ബന്ധത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ പ്രതികളായ മറ്റുള്ളവരെയും ചോദ്യം ചെയ്യുമെന്ന് ഡിജിപി ഗൗരവ് യാദവ് വ്യക്തമാക്കി.

    പഞ്ചാബ് പൊലീസിന്റെ സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെയാണ് സിദ്ദു മൂസൈവാല വെടിയേറ്റ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളുടെയൊപ്പം കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. മൂസെവാലയുടെ ശരീരത്തില്‍ നിന്ന് 24 വെടിയുണ്ടകള്‍ കണ്ടെടുത്തു. നെഞ്ചിലും വയറിലുമാണ് കൂടുതലായും വെടിയേറ്റത്.
    Published by:Anuraj GR
    First published: