HOME /NEWS /India / 'കാവൽക്കാരൻ കള്ളനാണ്' - അമേഠിയിൽ പ്രധാനമന്ത്രി മോദിക്കെതിരെ സിദ്ദു

'കാവൽക്കാരൻ കള്ളനാണ്' - അമേഠിയിൽ പ്രധാനമന്ത്രി മോദിക്കെതിരെ സിദ്ദു

നവ്ജോത് സിംഗ് സിദ്ദു

നവ്ജോത് സിംഗ് സിദ്ദു

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിഹത്യ നടത്തിയതിന് തെരഞ്ഞെടുപ്പ് കമ്മീഷന് സിദ്ദുവിന് കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് നവ്ജോത് സിംഗ് സിദ്ദു. അമേഠിയിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് കാവൽക്കാരൻ കള്ളനാണെന്ന് സിദ്ദു പറഞ്ഞത്.

    "കാവൽക്കാരൻ കള്ളനാണെന്നത് ഒരു സത്യമാണ്. 1947 വരെ ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം ലഭിക്കുന്നതിനു വേണ്ടിയാണ് നമ്മൾ പോരാടിയത്. എന്നാൽ, ഇന്ന് രാജ്യത്തെ അഴിമതി നിറഞ്ഞ ആളുകൾക്കെതിരെയാണ് നമ്മുടെ പോരാട്ടം." അമേഠിയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ സിദ്ദു പറഞ്ഞു.

    ബുധനാഴ്തയും നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് സിദ്ദു നടത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരുടെയും മൃതദേഹങ്ങളുടെയും പേരിൽ മോദി വോട്ട് ചോദിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിഹത്യ നടത്തിയതിന് തെരഞ്ഞെടുപ്പ് കമ്മീഷന് സിദ്ദുവിന് കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. അഹ്മദാബാദിൽ ഏപ്രിൽ 17ന് നടന്ന റാലിയിൽ ആയിരുന്നു വിവാദ പരാമർശം.

    പ്രധാനമന്ത്രി സ്ഥാനാർഥിയെ തീരുമാനിക്കാൻ പ്രതിപക്ഷപാർട്ടികൾ ഒരുമിച്ച് ചേരുമെന്ന് ചന്ദ്രബാബു നായിഡു

    അമേഠിയിൽ സിറ്റിംഗ് എം.പിയും കോൺഗ്രസ് സ്ഥാനാർഥിയുമായ രാഹുൽ ഗാന്ധിക്ക് കനത്ത വെല്ലുവിളിയാണ് ബി.ജെ.പി സ്ഥാനാർഥി സ്മൃതി ഇറാനി ഉയർത്തിയിരിക്കുന്നത്.

    First published:

    Tags: 2019 Loksabha Election, Kerala loksabha election, Kerala Loksabha Election 2019, Loksabha election, Narendra modi