പ്രാദേശിക ഭാഷയില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാത്ത വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ച് ഒഡിഷ സര്‍ക്കാര്‍ രംഗത്ത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കനത്ത പിഴ ചുമത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 2018ലാണ് സംസ്ഥാന സര്‍ക്കാര്‍ ഒറീസ ഷോപ്സ് ആന്റ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ബില്‍ പാസാക്കിയത്. ഈ നിയമപ്രകാരം സംസ്ഥാനത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളുടെയും സൈന്‍ ബോര്‍ഡുകള്‍ ഒഡിയ ഭാഷയില്‍ തന്നെയായിരിക്കണമെന്ന് പറഞ്ഞിരുന്നു.
സംസ്ഥാനത്ത് ഏകദേശം 52000 കടകളാണ് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നത്. അതില്‍ 47000 കടകളുടെ സൈന്‍ ബോര്‍ഡ് ഒഡിയ ഭാഷയില്‍ തന്നെയാണ്. എന്നാല്‍ ബാക്കിയുള്ളവര്‍ ഈ നിയമം പാലിക്കുന്നില്ലെന്നാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന പരാതി. തുടര്‍ന്ന് വിഷയം സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. ഇനിയും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്. കനത്ത പിഴ കുറ്റക്കാര്‍ക്കെതിരെ ചുമത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
Also read- സുഖോയ് യുദ്ധവിമാനത്തിൽ പറന്ന് രാഷ്ട്രപതി ദ്രൗപദി മുർമു
ആദ്യഘട്ടത്തില്‍ 5000 രൂപയായിരിക്കും പിഴ ചുമത്തുക. വീണ്ടും കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ 25000 രൂപ പിഴ ചുമത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇനിയും ഒഡിയ ഭാഷയില്‍ സൈന്‍ ബോര്‍ഡുകള്‍ വെയ്ക്കാത്ത കടയുടമകള്‍ക്ക് ഈ മാസം തന്നെ നോട്ടീസ് അയക്കും. എഴ് ദിവസത്തിനുള്ളില്‍ ബോര്‍ഡ് സ്ഥാപിക്കണമെന്ന നിര്‍ദ്ദേശവും നല്‍കും. അവ ലംഘിച്ചാല്‍ പിഴയടക്കേണ്ടി വരും. നിയമം ലംഘിക്കുന്നവരുടെ കടയുടെ ലൈസന്‍സ് തന്നെ റദ്ദാക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഇതിനായി പ്രദേശത്തെ തൊഴിലാളികളെയും മുനിസിപ്പില്‍ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തും. എഡിഎം, ജില്ലാ ലേബര്‍ ഓഫീസര്‍, മുനിസിപ്പല്‍ അധികൃതർ എന്നിവര്‍ ചേര്‍ന്ന് മാസം തോറും യോഗം ചേരണമെന്നും അവലോകനം നടത്തണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഈ റിപ്പോര്‍ട്ട് തൊഴില്‍ വകുപ്പിന് സമര്‍പ്പിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.