ഇന്റർഫേസ് /വാർത്ത /India / Lata Mangeshkar| ഗായിക ലതാ മങ്കേഷ്കറിന്റെ നില അതീവ ഗുരുതരം; വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു

Lata Mangeshkar| ഗായിക ലതാ മങ്കേഷ്കറിന്റെ നില അതീവ ഗുരുതരം; വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു

ലതാ മങ്കേഷ്‌കർ

ലതാ മങ്കേഷ്‌കർ

ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് കോവിഡ് ബാധയെത്തുടർന്ന് ലതാ മങ്കേഷ്കറിനെ ​ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

  • Share this:

മുംബൈ: കോവിഡ് ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന ഗായിക ലതാ മങ്കേഷ്‌കറിന്റെ (Lata Mangeshkar) ആരോഗ്യനില (Health Condition) മോശമായി. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ഗായിക ഇപ്പോൾ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് കോവിഡ് ബാധയെത്തുടർന്ന് ​ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിനിടെ ന്യുമോണിയയും സ്ഥിരീകരിച്ചു.

പത്ത് ദിവസത്തിനു ശേഷം കോവിഡ് ഐസിയുവിൽ നിന്ന് സാധാരണ ഐസിയുവിലേക്കു മാറ്റി. എന്നാല്‍ ആരോഗ്യനില വീണ്ടും വഷളായതായും നിരീക്ഷണത്തിലിരിക്കുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു

കഴിഞ്ഞയാഴ്ച, ലതാ മങ്കേഷ്കറിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയതായി ഡോക്ടർമാർ അറിയിച്ചിരുന്നു. 92 കാരിയായ ഗായികയെ നേരിയ ലക്ഷണങ്ങളോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. ജനുവരി 8നാണ് ഹോസ്പിറ്റലിലെ ഐസിയുവിൽ പ്രവേശിപ്പിച്ചത്.

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച പിന്നണി ഗായികമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ലതാ മങ്കേഷ്‌കർ 1942-ൽ 13-ാം വയസ്സിലാണ് തന്റെ കരിയർ ആരംഭിച്ചത്. വിവിധ ഇന്ത്യൻ ഭാഷകളിലായി 30,000-ലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഏഴു ദശാബ്ദക്കാലത്തെ കരിയറിൽ, "അജീബ് ദസ്തൻ ഹായ്", "പ്യാർ കിയാ തോ ഡർണാ ക്യാ", "നീല അസ്മാൻ സോ ഗയാ", "തേരേ ലിയേ" തുടങ്ങിയ അവിസ്മരണീയമായ നിരവധി ഗാനങ്ങളാണ് ആ സ്വരമാധുരിയിൽ പിറവികൊണ്ടത്.

Also Read- Pedestrian Deaths | 2015നും 2020നും ഇടയില്‍ കാല്‍നടയാത്രക്കാരുടെ മരണങ്ങളിൽ 70% വര്‍ധനവ്: കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രാലയം

മെലഡി ക്വീൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ലതാ മങ്കേഷ്കറിന് , പത്മഭൂഷൺ, പത്മവിഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ്, ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ എന്നിവയുൾപ്പെടെ നിരവധി പുരസ്‌കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്.

English Summary: Veteran singer Lata Mangeshkar’s health condition has deteriorated again days after showing improvement, informed news agency ANI. She is still in the intensive care unit and will remain under the observation of doctors.

First published:

Tags: Covid 19, Lata Mangeshkar