• HOME
  • »
  • NEWS
  • »
  • india
  • »
  • SIT HEAD IN SAMJHAUTA BLAST CASE SENIOR IPS OFFICERS BHARTI ARORA SEEKS VOLUNTARY RETIREMENT TO SERVE LORD KRISHNA KM

‘ശ്രീകൃഷ്ണഭജനത്തിന് കാലമായി’: സംഝോത എക്സ്പ്രസ് സ്ഫോടന കേസ് അന്വേഷിച്ച IPS ഉദ്യോഗസ്ഥ റിട്ടയർമെന്റിനപേക്ഷിച്ചു

ഗുരുഗ്രാം ജോയിന്റ് കമ്മീഷണറായി സേവനം അനുഷ്ടിച്ച അറോറ ശ്രീകൃഷ്ണനെ സേവിക്കാന്‍ വേണ്ടിയാണ് നേരത്തെ റിട്ടയര്‍മെന്റിനപേക്ഷിക്കുന്നത്.

സര്‍വീസില്‍ നിന്ന് വിരമിച്ച് ആത്മീയ പാത സ്വീകരിക്കുന്നതിനെ കുറിച്ച് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താന്‍ ചിന്തിച്ചിരുന്നുവെന്ന്് ഭാര്‍തി അറോറ പറഞ്ഞു

സര്‍വീസില്‍ നിന്ന് വിരമിച്ച് ആത്മീയ പാത സ്വീകരിക്കുന്നതിനെ കുറിച്ച് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താന്‍ ചിന്തിച്ചിരുന്നുവെന്ന്് ഭാര്‍തി അറോറ പറഞ്ഞു

  • Share this:
    2007 ലെ സംഝോത എക്‌സ്പ്രസ് സ്‌ഫോടന കേസ് അന്വേഷിച്ചിരുന്ന സമിതിയുടെ അധ്യക്ഷയും മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥയുമായ ഭാര്‍തി അറോറ റിട്ടയര്‍മെന്റിനപേക്ഷിച്ചു. ഗുരുഗ്രാം ജോയിന്റ് കമ്മീഷണറായി സേവനം അനുഷ്ടിച്ച അറോറ ശ്രീകൃഷ്ണനെ സേവിക്കാന്‍ വേണ്ടിയാണ് നേരത്തെ റിട്ടയര്‍മെന്റിനപേക്ഷിക്കുന്നത്.

    നിലവില്‍ അംബാല ഐജിയായി പ്രവര്‍ത്തിച്ചുവരുന്ന ഭാര്‍തി അറോറ, ചീഫ് സെക്രട്ടറി വിജയ് വര്‍ദ്ധനും, ഡിജിപി മനോജ് യാദവക്കും ഇത് സംബന്ധിച്ച് കത്തയിച്ചിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ''ഏറെ അഭിമാനത്തോടെയും അഭിനിവേശത്തോടെയുമാണ് ഞാന്‍ ഇത്രയും കാലം സേവനം അനുഷ്ടിച്ചത്. ഇപ്പോള്‍ എന്റെ അവസാന ലക്ഷ്യം കീഴടക്കാനുള്ള പരിശ്രമത്തിലാണ് ഞാന്‍. ഗുരു നാനക് ദേവ്, ചൈതന്യ മഹാദേവ് പ്രഭു, കബീര്‍ ദാസ്, തുളസിദാസ്, സൂര്‍ദാസ്, മീരാഭായ്, മറ്റു സുഫി സന്യാസികള്‍ കാണിച്ച വഴികളിലൂടെ സഞ്ചരിക്കാനാണ് ഇനി ഞാന്‍ ആഗ്രഹിക്കുന്നത്. ജീവിതത്തിന്റെ ശിഷ്ടകാലം ശ്രീകൃഷ്ണ ഭഗവാനെ സേവിച്ച് കഴിയാനാണ് എന്റെ ആഗ്രഹമെന്നാണ് '' കത്തില്‍ പറയുന്നത്.

    സര്‍വീസില്‍ നിന്ന് വിരമിച്ച് ആത്മീയ പാത സ്വീകരിക്കുന്നതിനെ കുറിച്ച് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താന്‍ ചിന്തിച്ചിരുന്നുവെന്ന്് ഭാര്‍തി അറോറ പറഞ്ഞു. ആത്മാവിനെയും, ദൈവത്തെയും അന്വേഷിച്ച് ഇനിയുള്ള കാലം കഴിയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.രാഷ്ട്രീയത്തില്‍ ചേരാന്‍ താല്‍പര്യമില്ലെന്നും ആത്മീയത മാത്രമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നും ഭാര്‍തി അറോറ വ്യക്തമാക്കി.

    ഓള്‍ ഇന്ത്യ സര്‍വ്വീസ് നിയമം 1958, അനുസരിച്ച് ഓഗസ്റ്റ് 1 മുതല്‍ എല്ലാ ഉത്തരവാദിത്വങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കിത്തരാന്‍ സര്‍ക്കാറിനോട് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് മാസത്തെ നോട്ടീസ് പിരീഡ് നിയമത്തില്‍ ഇളവ് വരുത്തണമെന്നും 1998 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥയായ ഭാര്‍തി അറോറ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതേ ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് അറോറയുടെ ഭര്‍ത്താവും നിലവില്‍ റിവാറി ഐജിയുമായ (സൗത്ത് റേഞ്ച്) വികാസ് അറോറ.

    2007 ലെ സംഝോത എക്‌സ്പ്രസ് സ്‌ഫോടന കേസ് അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സമിതി (എസ്‌ഐടി) യുടെ ചുമതലയുള്ള എസ്പിയായിരുന്നു ഭാര്‍തി. 68 പാകിസ്ഥാനി പൗരന്മാര്‍ സ്‌ഫോടനത്തില്‍ മരണമടഞ്ഞിരുന്നു.

    2013 ലാണ് ഭാര്‍തി അറോറ ഗുരുഗ്രാം ജോയ്ന്റ് പോലീസ് കമ്മീഷണറായി ചുമതലയേറ്റെടുത്തത്. നഗരത്തിലെ ഗതാഗത നിയന്ത്രണം ക്രമീകരിച്ചതിനെ തുടര്‍ന്ന് അവര്‍ക്ക് ഏറെ പ്രശംസ ലഭിച്ചിരുന്നു. പോലീസ് കമ്മീഷണര്‍ നവ്ദീപ് സിംഗ് വിര്‍ക്കുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നും അവര്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 2016 ല്‍ ഹരിയാന സര്‍ക്കാറിന്റെ പശു സംരക്ഷണ സേനയുടെ ചുമതലയുള്ള ഉദ്യോഗസ്ഥയായും അറോറയെ നിയമിച്ചിരുന്നു.
    Published by:Karthika M
    First published:
    )}