'രാജ്യത്തെ ജനങ്ങളെ ചികിത്സിക്കുന്നതിനാകണം മുന്‍ഗണന; ട്രംപിന്‍റെ ഭീഷണിക്ക്‌ വഴങ്ങരുത്‌': സിതാറാം യെച്ചൂരി

ട്രംപിന്റെ സമ്മര്‍ദ്ധത്തിനും ഭീഷണിക്കും വഴങ്ങി മോഡി ദൗര്‍ലഭ്യമുളള മരുന്ന് നല്‍കരുതെന്ന് യെച്ചൂരി

News18 Malayalam | news18-malayalam
Updated: April 7, 2020, 5:03 PM IST
'രാജ്യത്തെ ജനങ്ങളെ ചികിത്സിക്കുന്നതിനാകണം മുന്‍ഗണന; ട്രംപിന്‍റെ ഭീഷണിക്ക്‌ വഴങ്ങരുത്‌': സിതാറാം യെച്ചൂരി
sitaram-yechury
  • Share this:
ന്യൂഡല്‍ഹി: യുഎസ് പ്രസഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ വഴങ്ങരുതെന്ന് സീതാറാം യെച്ചൂരി. ഈ കോവിഡ് യുദ്ധത്തില്‍ ഇന്ത്യയുടെ മുന്‍ഗണന ഇന്ത്യക്കാരെ ചികിത്സിക്കുന്നതിനാകണമെന്നും യെച്ചൂരി പറഞ്ഞു.

'സ്വന്തം ജനങ്ങളെ ചികിത്സിക്കാനാകണം രാജ്യത്തിന്റെ മുൻഗണന. ഈ സമയത്ത് ട്രംപിന്റെ സമ്മര്‍ദ്ധത്തിനും ഭീഷണിക്കും വഴങ്ങി മോഡി ദൗര്‍ലഭ്യമുളള മരുന്ന് നല്‍കരുത്. ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കേണ്ട ഈ പോരാട്ടത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും നില്‍ക്കരുത്', യെച്ചൂരി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

You may also like:ചലച്ചിത്രതാരം ശശി കലിംഗ അന്തരിച്ചു [NEWS]COVID 19 | ആരോഗ്യനില വഷളായി; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ഐസിയുവിലേക്ക് മാറ്റി [PHOTO]UAEയിൽ ബേക്കറി ജീവനക്കാരൻ ഭക്ഷണത്തിൽ തുപ്പിയ സംഭവം: അറസ്റ്റു ചെയ്യപ്പെട്ടയാൾ കോവിഡ‍് ബാധിതനല്ലെന്ന് റിപ്പോർട്ട്[NEWS]
അമേരിക്കയുടെ ആവശ്യ പ്രകാരമുള്ള മരുന്ന് കയറ്റി അയച്ചില്ലെങ്കില് ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. മരുന്ന് കയറ്റി അയച്ച കേന്ദ്രസർക്കാർ നടപടിയിൽ വിമര്‍ശനവുമായി കോൺഗ്രസ് നേതാക്കളും രംഗത്ത് എത്തിയിരുന്നു.
First published: April 7, 2020, 5:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading