മഹാരാഷ്ട്ര: ഗവർണറും കേന്ദ്രസര്‍ക്കാരും ഒത്തുകളിക്കുന്നുവെന്ന് യെച്ചൂരി
''മറ്റ് സംസ്ഥാനങ്ങളിൽ നടപ്പാക്കിയ ജനാധിപത്യ വിരുദ്ധ നീക്കമാണ് മഹരാഷ്ട്രയിലും നടക്കുന്നത്''

News 18
- News18 Malayalam
- Last Updated: November 12, 2019, 8:39 PM IST
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിനെതിരെ സിപിഎം. ഗവർണറും കേന്ദ്രസർക്കാരും ഒത്തുകളിക്കുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി ആരോപിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നടപ്പാക്കിയ ജനാധിപത്യ വിരുദ്ധ നീക്കമാണ് മഹാരാഷ്ട്രയിലും നടക്കുന്നത്. ഭരണഘടനയെ ബിജെപി വെല്ലുവിളിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.
Also Read- NCPക്ക് നൽകിയ സമയപരിധി അവസാനിക്കുന്നതിന് മുൻപേ എന്തുകൊണ്ട് രാഷ്ട്രപതി ഭരണം ? മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള ഗവർണറുടെ ശുപാർശ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചിരുന്നു.ഭരണഘടനയുടെ 356ാം അനുച്ഛേദം അനുസരിച്ചാണ് നടപടി. സർക്കാർ രൂപീകരണത്തിന് എൻസിപിക്ക് രാത്രി 8.30വരെയായിരുന്നു സമയപരിധി നൽകിയിരുന്നതാണെന്നും എന്നാൽ ബിജെപിയുടെ സമ്മർദത്തിന് വഴങ്ങി ഗവർണർ ശുപാർശ അയക്കുകയായിരുന്നുവെന്നുമാണ് ശിവസേനയും എൻസിപിയും ആരോപിക്കുന്നത്.
Also Read- NCPക്ക് നൽകിയ സമയപരിധി അവസാനിക്കുന്നതിന് മുൻപേ എന്തുകൊണ്ട് രാഷ്ട്രപതി ഭരണം ?