• HOME
  • »
  • NEWS
  • »
  • india
  • »
  • CPM| 'ബിജെപിക്കാരല്ലാത്ത മുഖ്യമന്ത്രിമാരിൽ ഏറ്റവും സ്വീകാര്യനായ നേതാവ് എംകെ സ്റ്റാലിൻ': സീതാറാം യെച്ചൂരി

CPM| 'ബിജെപിക്കാരല്ലാത്ത മുഖ്യമന്ത്രിമാരിൽ ഏറ്റവും സ്വീകാര്യനായ നേതാവ് എംകെ സ്റ്റാലിൻ': സീതാറാം യെച്ചൂരി

ബിജെപി ഇതര മുഖ്യമന്ത്രിമാരിൽ ഏറ്റവും സ്വീകാര്യനായ നേതാവ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണെന്ന് സീതാറാം യെച്ചൂരി

  • Share this:
    മധുര: ബിജെപി ഇതര മുഖ്യമന്ത്രിമാരിൽ ഏറ്റവും സ്വീകാര്യനായ നേതാവ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണെന്ന് ( M. K. Stalin)സിപിഎം (CPM) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി(Sitaram Yechury). പാർട്ടി തമിഴ്നാട് 23-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി. ദി ഹിന്ദുവാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

    ഫെഡറലിസം, സാമൂഹിക നീതി, ഇന്ത്യയിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാൻ സ്റ്റാലിന്റെ നേതൃത്വത്തിൽ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്നും യെച്ചൂരി അഭ്യർത്ഥിച്ചു.

    അടൽ ബിഹാരി വാജ്പേയിക്കു ശേഷം മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായി പത്ത് വർഷം തുടർന്നതു പോലെ അടുത്ത പാർലമെന്ററി തിരഞ്ഞെടുപ്പിനു ശേഷം നരേന്ദ്ര മോദിക്ക് ബദലായി പുതിയ നേതാവ് ഉയർന്നു വരുമെന്നും യെച്ചൂരി പറഞ്ഞു.

    Also Read-BJP ഡിഎംകെയുടെ ആധിപത്യം 44 കുടുംബങ്ങൾക്ക്; അതല്ല ദ്രാവിഡ മാതൃക; BJP തമിഴ്നാട് അധ്യക്ഷൻ അണ്ണാമലൈ

    "ഇന്ത്യ തിളങ്ങുന്നു" എന്ന വാജ്പേയ് സർക്കാരിന്റെ പ്രചരണത്തിനിടയിൽ മൻമോഹൻ സിംഗ് പ്രധാനമന്ത്രിയാകുമെന്ന് ആരും കരുതിയിരുന്നില്ല. മൻമോഹൻ സിംഗ് വാജ്പേയിയെ പരാജയപ്പെടുത്തുക മാത്രമല്ല, പ്രധാനമന്ത്രിയുടെ ഓഫീസിൽ പത്ത് വർഷം തുടരുകയും ചെയ്തു.

    അതുപോല, മോദി സർക്കാർ പുറത്തായി പുതിയ ജനാധിപത്യ സെക്യുലർ സർക്കാർ അധികാരത്തിലെത്തുമെന്നും യെച്ചൂരി പറഞ്ഞു.

    തമിഴ്നാട്ടിൽ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) മതനിരപേക്ഷ, ജനാധിപത്യ ശക്തികൾക്കൊപ്പം ചേർന്ന് ബിജെപിയെയും എഐഎഡിഎംകെയെയും പരാജയപ്പെടുത്തിയതിനെ കുറിച്ചു പറഞ്ഞ യെച്ചൂരി, ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയും ബിഹാറിൽ രാഷ്ട്രീയ ജനതാ ദളും ബിജെപിയെ പരാജയപ്പടുത്തി അടുത്ത സർക്കാർ രൂപീകരിക്കാൻ ധാരണയുണ്ടാക്കുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.
    Published by:Naseeba TC
    First published: