• HOME
  • »
  • NEWS
  • »
  • india
  • »
  • ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം 'സിട്രാങ്' ചുഴലിക്കാറ്റായി; ഇന്ന് രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറും

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം 'സിട്രാങ്' ചുഴലിക്കാറ്റായി; ഇന്ന് രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറും

ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറാനും ചൊവ്വാഴ്ച രാവിലെ ബംഗ്ലാദേശിൽ വീശാനും സാധ്യത

  • Share this:
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറി. ‘സിട്രാങ്’എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ചൊവ്വാഴ്ച രാവിലെ ബംഗ്ലാദേശിലെ ടിങ്കോണ ദ്വീപിനും സാൻഡ്‌വിപ്പിനുമിടയിൽ തീരം തൊടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരുംദിവസങ്ങളിൽ ഒഡീഷയിലെ ചില ഭാഗങ്ങളിലും ബംഗാളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. . 26 വരെ മധ്യ ബംഗാൾ ഉൾക്കടലിലും ഒഡീഷ, ബംഗാൾ തീരങ്ങളിലും മീൻപിടിക്കാൻ പോകരുതെന്നു മുന്നറിയിപ്പുണ്ട്.

സിട്രാങ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറാനും ചൊവ്വാഴ്ച രാവിലെ ബംഗ്ലാദേശിൽ വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Also Read- വരുന്നു 'സിട്രാങ്' ചുഴലിക്കാറ്റ്; കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി മിന്നലൊടു കൂടിയ മഴക്ക് സാധ്യത


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രമായ ന്യൂനമർദം ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ചുഴലിക്കാറ്റായി മാറിയത്. തിങ്കളാഴ്ച 90 മുതൽ 100 കിലോമീറ്റർ വരെ വേഗതയിൽ മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന ശക്തമായ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്.

തായ്‌ലൻഡ് ആണ് ചുഴലിക്കാറ്റിന് സിട്രാങ് എന്ന് പേരിട്ടത്. സിട്രാങ് പശ്ചിമ ബംഗാളിലെ തീരദേശ ജില്ലകളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്കും വടക്കൻ തീരപ്രദേശമായ ഒഡീഷയിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.
Published by:Naseeba TC
First published: