കശ്മീർ സാധാരണ നിലയിൽ; ഉചിതമായ സമയത്ത് ഇന്‍റർനെറ്റ്ബന്ധം പുനഃസ്ഥാപിക്കും: അമിത് ഷാ

കല്ലെറിയുന്ന സംഭവങ്ങളുടെ എണ്ണം 805-ല്‍ നിന്നും 544 ആയി കുറഞ്ഞിട്ടുണ്ട്

News18 Malayalam | news18
Updated: November 20, 2019, 3:04 PM IST
കശ്മീർ സാധാരണ നിലയിൽ; ഉചിതമായ സമയത്ത് ഇന്‍റർനെറ്റ്ബന്ധം പുനഃസ്ഥാപിക്കും: അമിത് ഷാ
amit-shah
  • News18
  • Last Updated: November 20, 2019, 3:04 PM IST
  • Share this:
ന്യൂഡൽഹി: കശ്മീര്‍ നിലവിൽ സാധാരണ സ്ഥിതിയിലാണെന്നും ഉചിതമായ സമയത്ത് ഇവിടെ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യസഭയിലാണ് കശ്മീരിനെ കുറിച്ച് ഷാ പ്രതികരിച്ചത്. ' ഈ കാലഘട്ടത്തിൽ ഇന്റർനെറ്റ് സംവിധാനങ്ങൾ അത്യാവശ്യമാണെന്നറിയാം.. പക്ഷെ ഇവിടെ രാജ്യ സുരക്ഷയുടെ കാര്യം വരുന്നുണ്ട്. ജമ്മു കശ്മീർ ജനതയുടെ സുരക്ഷയും തീവ്രവാദത്തിനെതിരായ നമ്മുടെ പോരാട്ടവും ഉൾപ്പെടുന്നുണ്ട്. ആ സാഹചര്യത്തിൽ അത്തരം കാര്യങ്ങൾക്ക് മുൻഗണന നൽകേണ്ടതുണ്ട്..

കശ്മീർ താഴ്വരയിലെ വിവിധ ആശുപത്രികളിൽ മരുന്നുകളും മറ്റ് മെഡിക്കൽ സംവിധാനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.. കശ്മീരിലെ സ്ഥിതിഗതികൾ നിലവിൽ സാധരണമാണെന്ന് ഞാൻ ഉറപ്പു നൽകുന്നു. പൊലീസ് വെടിവയ്പ്പിൽ ഇവിടെ ഒരു മരണം പോലും നടന്നിട്ടില്ലെന്നും ഞാൻ ഉറപ്പു പറയുന്നു..' അമിത് ഷാ സഭയിൽ പറഞ്ഞു.

Also read-മൃഗങ്ങളെ സ്നേഹിക്കുന്ന വിരാട് കൊഹ്ലി; ഇന്ത്യൻ നായകനെ തേടി മറ്റൊരു ബഹുമതി കൂടി

ശ്രീനഗറിലെ തെരുവുകളിൽ രക്തച്ചൊരിച്ചിലാണെന്നാണ് ചില നേതാക്കൾ പറയുന്നത്.. എന്നാൽ ഇത്തരത്തിലൊന്നും സംഭവിച്ചിട്ടില്ല. കല്ലെറിയുന്ന സംഭവങ്ങളുടെ എണ്ണം 805-ല്‍ നിന്നും 544 ആയി കുറഞ്ഞിട്ടുണ്ട്... പത്രങ്ങൾ-ടെലിവിഷൻ ചാനലുകൾ എല്ലാം ലഭ്യമാണ്. ബാങ്കുകളും സർക്കാർ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു. കശ്മീരിലെ സ്ഥിതി ശാന്തമാണെന്ന് അവകാശപ്പെട്ട ഷാ വ്യക്തമാക്കി.

കശ്മീരിന് പ്രത്യേക പദവി വിഭാവനം ചെയ്യുന്ന ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ ഇക്കഴിഞ്ഞ ആഗസ്റ്റ് റദ്ദു ചെയ്തിരുന്നു. ഇതിന് മുന്നോടിയായി കടുത്ത നിയന്ത്രണങ്ങളാണിവിടെ ഏർപ്പെടുത്തിയത്. ഇന്റർനെറ്റ് സംവിധാനങ്ങൾ അടക്കം റദ്ദു ചെയ്തിരുന്നു.
First published: November 20, 2019, 3:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading