നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Child Marriage | പതിനാറുകാരിയെ പതിനേഴുകാരന് വിവാഹം ചെയ്തു നല്‍കി; ആറ് പേര്‍ അറസ്റ്റില്‍

  Child Marriage | പതിനാറുകാരിയെ പതിനേഴുകാരന് വിവാഹം ചെയ്തു നല്‍കി; ആറ് പേര്‍ അറസ്റ്റില്‍

  ഒരേ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ തമ്മില്‍ പ്രണയത്തിലാണെന്ന് അറിഞ്ഞതോടെ നാട്ടുകാര്‍ ഇവരുടെ വിവാഹം നടത്താന്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു.

  • Share this:
   തഞ്ചാവൂര്‍: 17 വയസ്സുള്ള ആണ്‍കുട്ടിയുടേയും 16 വയസ്സുള്ള പെണ്‍കുട്ടിയുടേയുംവിവാഹം നടത്തിയതിന് ആറ് പേര്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലാണ് ബാലവിവാഹം (Child Marriage) നടത്തിയതിന് അറസ്റ്റ് രേഖപ്പെടുത്തിയത്.

   തഞ്ചാവൂരിലെ (Thanjavoor) തിരുവോണം എന്ന സ്ഥലത്താണ് സംഭവം നടന്നത്. ഒരേ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ തമ്മില്‍ പ്രണയത്തിലാണെന്ന് അറിഞ്ഞതോടെ നാട്ടുകാര്‍ ഇവരുടെ വിവാഹം നടത്താന്‍ വീട്ടുകാരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു.

   ആണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്കും പെണ്‍കുട്ടിയെ സര്‍ക്കാരിന്റെ ബാലികാ സദനത്തിലേക്കും മാറ്റി. വിവാഹത്തിന് മുന്‍കൈയ്യെടുത്ത രാജാ, അയ്യാവ്, രാമന്‍, ഗോപു, നാടിമുത്തു, കന്നിയന്‍ എന്നിവരാണ് അറസ്റ്റിലായത്.

   സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്താൻ മന്ത്രിസഭയുടെ അനുമതി

   ന്യൂഡൽഹി: സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായം (Legal Marriage Age) പുരുഷന്മാരുടേതിന് സമാനമായി 18ൽ നിന്ന് 21 ആക്കി ഉയർത്താനുള്ള നിർദ്ദേശത്തിന് കേന്ദ്രമന്ത്രിസഭ (Union Cabinet) ബുധനാഴ്ച അനുമതി നൽകി. 2020 ലെ സ്വാതന്ത്ര്യ ദിനത്തിൽ (Independence Day) പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi) ഇക്കാര്യം പ്രഖ്യാപിച്ചെങ്കിലും ഒരു വർഷത്തിന് ശേഷമാണ് മന്ത്രിസഭയുടെ അനുമതി ലഭിക്കുന്നത്.

   മാതൃത്വത്തിന്റെ പ്രായം, മാതൃമരണ നിരക്ക് കുറയ്ക്കേണ്ടതിന്റെ ആവശ്യകതകൾ, പോഷകാഹാര നില മെച്ചപ്പെടുത്തൽ, അനുബന്ധ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ കേന്ദ്രം നിയോഗിച്ച ടാസ്‌ക് ഫോഴ്‌സിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.

   വിദഗ്ധരുമായും യുവാക്കളുമായും, പ്രത്യേകിച്ചും യുവതികളുമായും വിപുലമായ കൂടിയാലോചനകൾ നടത്തിയതിന് ശേഷമാണ് ശേഷമാണ് സമതാ പാർട്ടിയുടെ മുൻ അംഗം ജയാ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സ് ശുപാർശകൾ തയ്യാറാക്കിയത്.

   Also Read- PM Narendra Modi |ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ളവരുടെ പട്ടികയില്‍ നരേന്ദ്ര മോദി എട്ടാം സ്ഥാനത്ത്

   എൻഎഫ്എച്ച്എസ് 5 (നാഷണൽ ഫാമിലി ഹെൽത്ത് സർവേ) പുറത്തുവിട്ട കണക്കുകൾ മൊത്തം പ്രത്യുത്പാദന നിരക്ക് കുറയുകയാണെന്നും ജനസംഖ്യ നിയന്ത്രണത്തിലാണെന്നും വ്യക്തമാക്കുന്നുണ്ട്. അതിനാൽ, സ്ത്രീകളെ ശാക്തീകരിക്കാനാണ് ഈ നീക്കമെന്നും ജനസംഖ്യ നിയന്ത്രിക്കാനല്ലെന്നും ജെയ്റ്റ്‌ലിയെ ഉദ്ധരിച്ച്  ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിനോട് വ്യക്തമാക്കി.

   Also Read- Rahman on Mohanlal| 'വല്ല്യേട്ടനെ പോലെ എന്റെ കൂടെ നിന്നു, സ്നേഹം തൊട്ട് എന്റെ മനസ്സിനെ ശാന്തമാക്കി': മോഹൻലാലിന് നന്ദി പറഞ്ഞ് റഹ്മാൻ

   1955ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 5(iii) പ്രകാരം വധുവിന്റെ ഏറ്റവും കുറഞ്ഞ പ്രായം 18 വയസ്സും വരന്റെ പ്രായം 21 വയസ്സുമാണ്. സ്‌പെഷ്യൽ മാര്യേജ് ആക്‌ട്, 1954, ശൈശവ വിവാഹ നിരോധന നിയമം, 2006 എന്നിവയും സ്‌ത്രീകൾക്കും പുരുഷന്മാർക്കും വിവാഹ സമ്മതത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായമായി യഥാക്രമം 18 ഉം 21 ഉം വയസുകൾ നിർദ്ദേശിക്കുന്നു.
   Published by:Karthika M
   First published:
   )}