• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Live TV

ആന്ധ്രയില്‍ സ്റ്റീല്‍ ഫാക്ടറിയില്‍ വിഷവാതകം ചോര്‍ന്ന് ആറു മരണം


Updated: July 12, 2018, 9:37 PM IST
ആന്ധ്രയില്‍ സ്റ്റീല്‍ ഫാക്ടറിയില്‍ വിഷവാതകം ചോര്‍ന്ന് ആറു മരണം

Updated: July 12, 2018, 9:37 PM IST
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയില്‍ സ്റ്റീല്‍ ഫാക്ടറിയിലുണ്ടായ വാതകച്ചോര്‍ച്ചയില്‍ ആറു തൊഴിലാളികള്‍ മരിച്ചു. രണ്ടു പേര്‍ സംഭവ സ്ഥലത്തും നാലുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. അഞ്ചുപേരുടെ നില ഗുരുതരമാണ്.

റോളിങ് യൂണിറ്റില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് വാതകച്ചോര്‍ച്ചയുണ്ടായതെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ജി. അശോക് കുമാര്‍ പറഞ്ഞു. പ്ലാന്റില്‍ 'റീ ഹീറ്റിങ്' പ്രക്രിയക്ക് ഉപയോഗിക്കുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് ചോര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.

പരിക്കേറ്റവരേക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ജെര്‍ഡിയു എന്ന ബ്രസീലിയന്‍ കമ്പനിയുടെ പ്ലാന്റിലാണ് അപകടമുണ്ടായത്. അമേരിക്കയിലേക്ക് സ്റ്റീല്‍ കയറ്റിയക്കുന്ന പ്രധാന കമ്പനികളിലൊന്നാണ് ഇത്.
First published: July 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...