നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Bus Accident | രാജസ്ഥാനിലെ ജലോറിൽ ബസിന് തീ പിടിച്ച് ആറുപേർ മരിച്ചു; നിരവധി പേർക്ക് പരുക്ക്

  Bus Accident | രാജസ്ഥാനിലെ ജലോറിൽ ബസിന് തീ പിടിച്ച് ആറുപേർ മരിച്ചു; നിരവധി പേർക്ക് പരുക്ക്

  ബസിലെ കണ്ടക്ടറും ഡ്രൈവറും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.

  bus accident

  bus accident

  • News18
  • Last Updated :
  • Share this:
   ജലോർ: രാജസ്ഥാനിലെ ജലോറിൽ ബസിന് തീ പിടിച്ച് ആറു പേർ മരിച്ചു. പതിനേഴു പേർക്ക് തീ പിടുത്തതിൽ  പരിക്കേറ്റു. ശനിയാഴ്ച രാത്രി ആയിരുന്നു സംഭവം. ജലോർ ജില്ലയിലെ മഹേഷ്പരിൽ വച്ച് വൈദ്യുതി കമ്പിയിൽ തട്ടിയതിനെ തുടർന്ന് ബസിന് തീ പിടിക്കുകയായിരുന്നു.

   ശനിയാഴ്ച രാത്രി പത്തരയോടെയാണ് ചഗൻ ലാൽ ഗോയൽ ജില്ല ഹെഡ് ക്വാർട്ടേഴ്സിന് സമീപം തീപിടുത്തം ഉണ്ടായത്. You may also like:'ആദി പൊന്നിന് പിറന്നാൾ ആശംസകൾ' അച്ഛന്റ സമ്മാനം ക്യാമറ; ചിത്രങ്ങൾ പങ്കുവച്ച് ജയസൂര്യ [NEWS]മാമനൊന്നും തോന്നല്ലേ! കേരള പൊലീസിനെ സ്വന്തം പേജിൽ പോയി വായടപ്പിച്ച ട്രോളൻ ആരാണ്? [NEWS] 'മാപ്പും പറയില്ല ഒരു കോപ്പും പറയില്ല; വക്കീൽ നോട്ടീസ് കാണിച്ചാലൊന്നും ഭയപ്പെടില്ല' - RSS നോട് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി [NEWS] ബസിലെ കണ്ടക്ടറും ഡ്രൈവറും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. നാലുപേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചു.

   'പരിക്കേറ്റ 17 പേരിൽ ഏഴ് പേരെ ജോധ്പൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, ബസിന്റെ ഡ്രൈവറും കണ്ടക്ടറും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. നാലുപേർ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു' - ഗോയൽ പറഞ്ഞു.
   Published by:Joys Joy
   First published:
   )}