ചെന്നൈ: തിരുച്ചിറപ്പള്ളിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് സ്ത്രീയും കുട്ടിയും ഉൾപ്പെടെ ആറു പേർ മരിച്ചു. അപകടത്തിൽ മൂന്നു പേർക്ക് ഗുരുതര പരിക്ക്. ഒൻപതംഗ സംഘത്തിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്.
സേലം ജില്ലയിലെ ഇടപ്പാടിയിൽനിന്നും കുംഭകോണത്തേക്കു ക്ഷേത്ര ദർശനത്തിനു പോകുകയായിരുന്നു ഇവര്‍. ഇതിനിടെ നാമക്കൽ ഭാഗത്തുനിന്നും തിരുച്ചിറപ്പള്ളിയിലേക്കു തടി കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ പൂർണമായും തകർന്ന നിലയിലാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി തിരുച്ചിറപ്പള്ളി സർക്കാർ ആശുപത്രിയിലേക്കു മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.