ബിഹാറിൽ സ്ഫോടനത്തിൽ 6 മരണം; കെട്ടിടം തകർന്നു; പടക്കങ്ങൾ പൊട്ടിയത് ഒരു മണിക്കൂർ
ബിഹാറിൽ സ്ഫോടനത്തിൽ 6 മരണം; കെട്ടിടം തകർന്നു; പടക്കങ്ങൾ പൊട്ടിയത് ഒരു മണിക്കൂർ
പരിക്കേറ്റ എട്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി
Last Updated :
Share this:
പട്ന: ബിഹാറില്‍ പടക്കവ്യാപാരിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലുണ്ടായ സ്ഫോടനത്തില്‍ ആറ് പേര് മറിച്ചു. സരൺ ജില്ലയിലെ ഛപ്രയിലെ (Chhapra) ബുദായി ബാഗ് ഗ്രാമത്തിലാണ് സംഭവം.
ഷബീര്‍ ഹുസൈന് എന്ന പടക്കവ്യാപാരിയുടെ വീട്ടിലാണ് സ്ഫോടനമുണ്ടായത്. പൊട്ടിത്തെറിയെ തുടര്‍ന്ന് കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീഴുകയും ബാക്കി ഭാഗത്ത് തീ പടരുകയും ചെയ്തു. നദിയുടെ തീരത്ത് സ്ഥിതി ചെയ്തിരുന്ന വീടിന്റെ ഭാഗം തകര്‍ന്നു വീണത് വെള്ളത്തിലേക്കായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
അവശിഷ്ടങ്ങള്‍ക്കിടയില്‍ എട്ടോളം പേര് കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ എട്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി. ഛപ്രയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സ്ഫോടനമുണ്ടായ കെട്ടിടത്തില്‍ നിയമവിരുദ്ധമായി പടക്കങ്ങള്‍ നിര്‍മിച്ചിരുന്നതായി പൊലീസ് പറഞ്ഞു. അപകടസ്ഥലത്ത് ഏകദേശം ഒരുമണിക്കൂറോളം തുടര്‍ച്ചയായി പടക്കങ്ങള്‍ പൊട്ടിയിരുന്നു.
സ്ഫോടനത്തെ തുടര്‍ന്ന് കെട്ടിടം പൂർണമായി തകർന്നു. സമീപത്തുള്ള ആറു വീടുകളിൽ വലിയ വിള്ളലുകൾ വീണു. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവർ ഛപ്രയിലെ സദർ ആശുപത്രിയിൽ ചികിത്സയിലാണ്.
English Summary: Six people were killed after a house collapsed due to a blast in Chhapra in Bihar’s Saran district on Sunday. Police said that rescue efforts are underway for people trapped under the debris. “We’re investigating the reason behind the explosion. Forensic team and Bomb disposal squad have also been called," Saran SP Santosh Kumar told ANI. As many as eight people were injured in the explosion.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.