മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന തേടി ഒഡീഷ
17:39 (IST)
പശ്ചിമ ബംഗാളിൽ നിന്ന് വൈകിട്ടോടെയാണ് ഫോനി ബംഗ്ലാദേശിൽ പ്രവേശിച്ചത്. ബംഗ്ലാദേശിലും കനത്ത് നാഷനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.
17:5 (IST)
ഫോനി ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 26 ആയി
16:29 (IST)
സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി തിങ്കളാഴ്ച ഒഡീഷയിലെത്തും
15:39 (IST)
ഒഡീഷയിൽ ദേശീയ ദുരന്തനിവാരണസേന, വ്യോമ-നാവികസേനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു
15:0 (IST)
ഭുവനേശ്വറില്‍ വിമാന സര്‍വീസ് ഉച്ചയോടെ പുനരാരംഭിച്ചു
14:18 (IST)
ഫോനി കനത്ത ദുരന്തം വിതച്ച ഒഡിഷയിൽ 12 പേർ മരിച്ചെന്നാണ് ഔദ്യോഗിക അറിയിപ്പ്
13:31 (IST)
കാറ്റ് ബംഗ്ലാദേശിലേക്ക് കടന്നെങ്കിലും ജാഗ്രത തുടരുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി
12:38 (IST)
ബംഗാളിൽ 42000 ആളുകളെ മാറ്റിപ്പാർപ്പിച്ചു
11:48 (IST)
ബംഗാലിൽ ഫോനി ചുഴലിക്കാറ്റ് ബാധിത മേഖലകളിൽ വൈദ്യതബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുന്നു
ഒഡീഷയിൽ കനത്ത നാശം വിതച്ച് ഫോനി ചുഴലിക്കൊടുങ്കാറ്റ്. വൈകിട്ടോടെ കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും തീരദേശമേഖലയിൽ വെള്ളപ്പൊക്കവും കടൽക്ഷോഭവും രൂക്ഷമാണ്. കാറ്റിലും മഴയിലുമുണ്ടായ അപകടങ്ങളിൽ 6 പേർ മരിച്ചു. മണിക്കൂറിൽ 243 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റ് വീശിയത്. ദുരിതമനുഭവിക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ 1000 കോടി രൂപയുടെ അടിയന്തര സഹായം പ്രഖ്യാപിച്ചു. കനത്ത കാറ്റില്‍ ഭുവനേശ്വരിലെ എയിംസിലെ ഒരു ഹോസ്റ്റലിന്‍റെ മേല്‍ക്കൂര പറന്ന് പോയി. പ്രസ് ഇന്‍ഫര്‍മേഷൻ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ സീതാന്‍ഷു കര്‍ കാറ്റിന്‍റെ വേഗത വ്യക്തമാക്കുന്ന വീഡിയോ ട്വീറ്റ് ചെയ്തു. എന്നാല്‍ എയിംസിലുള്ള വിദ്യാര്‍ത്ഥികളും, രോഗികളും ജീവനക്കാരും സുരക്ഷിതരാണ്. അടിയന്തിര ദുരിതാശ്വസ പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ 1000 കോടി രൂപ അനുവദിച്ചു.