ന്യൂഡൽഹി: ഡല്‍ഹിയിലെ സംഘടനാ ചുമതലയില്‍നിന്ന് ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് പി സി ചാക്കോ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്ത് നല്കി. ഷീലാ ദീക്ഷിത്തിന്റെ മരണശേഷം ഡല്‍ഹി കോണ്‍ഗ്രസിന്റെ അധ്യക്ഷപദവി ഒഴിഞ്ഞുകിടക്കുകയാണ്. പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ ചാക്കോയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് പിന്മാറ്റം.
നവജ്യോത് സിംഗ് സിദ്ദുവോ ശത്രുഘൻസിൻഹയോ ഡൽഹി അധ്യക്ഷനാകുമെന്ന മാധ്യമ വാർത്തകളെയും ചാക്കോ തള്ളിക്കളയുന്നു. ഇതൊക്കെ വെറും അനുമാനങ്ങളാണെന്നും ഡൽഹിയിൽ നിന്നുള്ളയാൾ തന്നെ അധ്യക്ഷനാകുമെന്നും പിസി ചാക്കോ വ്യക്തമാക്കി. ഇടക്കാല അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ സോണിയാ ഗാന്ധി ഡൽഹിയിലെ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഷീല ദീക്ഷിത്തിന്റെ പിൻഗാമിയെ കണ്ടെത്തുക കോൺഗ്രസിനെ സംബന്ധിച്ച് ദുഷ്കരമാകും.
നിരവധി പേരുകൾ ഡൽഹി കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നുണ്ട്. വർക്കിംഗ് പ്രസിഡന്റുമാരായ രാജേഷ് ലിലോതിയ, ഹാറൂൺ യൂസുഫ്, ദേവേന്ദർ യാദവ് എന്നിവര്‍ക്ക് പുറമെ, മുൻ അധ്യക്ഷൻ ജെ പി അഗർവാൾ, സുഭാഷ് ചോപ്ര എന്നിവരെയും പരിഗണിക്കുന്നുണ്ടെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.