• HOME
  • »
  • NEWS
  • »
  • india
  • »
  • Ayodhya case: സമവായത്തിന് സാധ്യതയെന്ന റിപ്പോർട്ടുകൾ തള്ളി മുസ്ലിം സംഘടനകൾ

Ayodhya case: സമവായത്തിന് സാധ്യതയെന്ന റിപ്പോർട്ടുകൾ തള്ളി മുസ്ലിം സംഘടനകൾ

'ഇതിന് പിന്നിൽ ഗൂഢാലോചന നടന്നതായി സംശയിക്കുന്നു'

News18

News18

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: അയോധ്യ തർക്കഭൂമിക്കേസിൽ സമവായത്തിന് സാധ്യതയെന്ന റിപ്പോർട്ടുകൾ തള്ളി മുസ്ലിം സംഘടനകൾ. കേസ് തീർപ്പാക്കി എന്ന റിപ്പോർട്ടുകൾ നിഷേധിച്ച് മുസ്ലിം സംഘടനകൾ സുപ്രീം കോടതിയിൽ പ്രസ്താവന ഫയൽ ചെയ്തു. ഒത്തുതീർപ്പിന്റെ വിഷയം ഇപ്പോൾ ഉദിക്കുന്നില്ലെന്നും അഭിഭാഷകർ പ്രസ്താവനയിൽ അറിയിച്ചു.

    അയോധ്യ കേസിൽ മാരത്തൺ വാദം പൂർത്തിയാവുകയും വിധി പ്രസ്താവനത്തിനായി കാത്തിരിക്കുകയും ചെയ്യുന്നതിനിടെയാണ് മധ്യസ്ഥ സമിതിയുടെ സമവായ ഫോർമുല ഫലം കണ്ടേക്കുമെന്ന റിപ്പാർട്ടുകൾ പുറത്ത് വന്നത്. അയോധ്യ കേസിൽ നിന്ന് പിന്മാറാൻ യു പി സുന്നി വഖഫ് ബോർഡ് അധ്യക്ഷൻ സുഫർ അഹമ്മദ് ഫാറൂഖി സന്നദ്ധത അറിയിച്ചു എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ കേസ് തീർപ്പാക്കി എന്ന റിപ്പോർട്ടുകൾ നിഷേധിച്ച് മുസ്ലിം സംഘടനകൾ സുപ്രീം കോടതിയിൽ പ്രസ്താവന ഫയൽ ചെയ്തു.

    Also Read-  വാദത്തിന്റെ അവസാന ദിനത്തിൽ സുപ്രീംകോടതിയിൽ നാടകീയ നീക്കങ്ങൾ

    അഭിഭാഷകൻ ഇജാസ് മക്ബൂൾ മുഖേനയാണ് പ്രസ്താവന സമർപ്പിച്ചത്. ഒത്തുതീർപ്പ് ചർച്ചകളുടെ വിവരങ്ങൾ സുന്നി വഖഫ് ബോർഡ് ചെയർമാനും മധ്യസ്ഥ സമിതി അംഗം ശ്രീറാം പഞ്ചുവും പുറത്തുവിട്ടതായി പ്രസ്താവനയിൽ വിമർശിക്കുന്നുണ്ട്. ബാബറി മസ്ജിദിന്റെ ഭൂമിയിലെ അവകാശവാദം പിൻ‌വലിക്കാൻ യു‌പി സുന്നി സെൻ‌ട്രൽ വഖഫ് ബോർഡ് സന്നദ്ധനായിരുന്നുവെന്ന് രേഖാമൂലം അഭിഭാഷകനായ ഷാഹിദ് റിസ്വി അറിയിച്ചെന്ന മാധ്യമ റിപ്പോർട്ടുകൾ തങ്ങളെ അമ്പരപ്പിച്ചു. ഇതിന് പിന്നിൽ ഗൂഢാലോചന നടന്നതായി സംശയിക്കുന്നു. മധ്യസ്ഥ സമിതിതിയോ, നിർമോഹി അഖാഡയോ ആകാം ഇത്തരം വാർത്തകൾക്ക് പിന്നിലെന്നും പ്രസ്താവനയിൽ പറയുന്നു.

    First published: