സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞുവീണു; നാലു സൈനികർ ഉൾപ്പെടെ ആറുപേർ മരിച്ചു

സമുദ്ര നിരപ്പിൽ നിന്ന് 18,000 അടി ഉയരമുള്ള പ്രദേശത്താണ് തിങ്കളാളഴ്ച വൈകിട്ട് 3.30ഓടെ ഹിമപാതമുണ്ടായത്.

News18 Malayalam | news18-malayalam
Updated: November 18, 2019, 11:11 PM IST
സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞുവീണു; നാലു സൈനികർ ഉൾപ്പെടെ ആറുപേർ മരിച്ചു
News18
  • Share this:
ന്യൂഡൽഹി: സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞുവീണ് നാലു സൈനികർ ഉൾപ്പെടെ ആറു പേർ മരിച്ചു. മറ്റു രണ്ടുപേർ ചുമടെടുപ്പുകാരാണ്. അപകടമുണ്ടാകുമ്പോൾ എട്ടുപേർ മേഖലയിലുണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. വൈകിട്ട് 3.30ഓടെയാണ് മഞ്ഞിടിച്ചിലുണ്ടായത്. ഇതത്തുടർന്ന് ഈ മേഖലയിൽ രക്ഷാപ്രവർത്തനം ആരംഭിച്ചതായി സൈനികവൃത്തങ്ങൾ അറിയിച്ചു. പട്രോളിങ്ങിനിടെയാണ് അപകടമെന്നാണു സൂചന. മൈനസ് 30 ഡിഗ്രിയുള്ള ഇവിടെ ഹിമപാതത്തെ തുടർന്നു തണുപ്പ് മൈനസ് 60 ഡിഗ്രി വരെ താഴ്ന്നിട്ടുണ്ടെന്നാണു റിപ്പോർട്ട്.

Also Read- പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ഡ്രൈവർ തൂങ്ങി മരിച്ചു

ലോകത്തെ ഏറ്റവും ഉയരമുള്ള യുദ്ധഭൂമിയായ സിയാച്ചിനില്‍ സമുദ്ര നിരപ്പിൽ നിന്ന് 18,000 അടി ഉയരമുള്ള പ്രദേശത്താണ് തിങ്കളാളഴ്ച വൈകിട്ട് 3.30ഓടെ ഹിമപാതമുണ്ടായത്. അപകടമുണ്ടാകുമ്പോൾ എട്ട് സൈനികർ ഈ മേഖലയിൽ പട്രോളിംഗിലായിരുന്നെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ജമ്മു കശ്മീരിലെ ബരാമുള്ള ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് രണ്ടുപേരെ കഴിഞ്ഞ ദിവസം കാണാതായിരുന്നു. കാറക്കോറം മലനിരകളിലാണു സിയാച്ചിൻ സൈനിക ക്യാംപ് സ്ഥിതി ചെയ്യുന്നത്. 1984ൽ പാക് സൈന്യം കടന്നുകയറാൻ ശ്രമിച്ചതുമുതൽ ഈ മേഖലയിൽ ഇന്ത്യൻ സൈനിക വിന്യാസമുണ്ട്.
First published: November 18, 2019, 11:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading